തൃശൂര്‍: ജില്ലയില്‍ ഇന്ന് 184 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 105 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 1992 ആണ്. തൃശൂര്‍ സ്വദേശികളായ 30 പേര്‍ മറ്റു ജില്ലകളില്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6419 ആണ്. ഇതുവരെ രോഗമുക്തരായത് 4367 പേര്‍.
ഇന്ന് ജില്ലയില്‍ സമ്പര്‍ക്കം വഴി 177 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേരുടെ രോഗഉറവിടമറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുള്ള രോഗബാധ ഇപ്രകാരം. ദയ ക്ലസ്റ്റര്‍ 5 (ആരോഗ്യപ്രവര്‍ത്തകര്‍), കെഇപിഎ ക്ലസ്റ്റര്‍ 2, ആര്‍ആര്‍ മെഡിക്കല്‍സ് ക്ലസ്റ്റര്‍ 2, എലൈറ്റ് ക്ലസ്റ്റര്‍ 2 (ആരോഗ്യപ്രവര്‍ത്തകര്‍ 1), മറ്റ് സമ്പര്‍ക്ക കേസുകള്‍ 162, ആരോഗ്യ പ്രവര്‍ത്തകര്‍-1, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 5 പേര്‍ക്കും വിദേശത്തുനിന്ന് വന്ന 2 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 60 വയസ്സിന് മുകളില്‍ 14 പുരുഷന്‍മാരും 15 സ്ത്രീകളും 10 വയസ്സിന് താഴെ 12 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റുകളിലും കഴിയുന്നവര്‍:
ഗവ. മെഡിക്കല്‍ കോളജ് തൃശൂര്‍-110, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 50, എം.സി.സി. എച്ച്. മുളങ്കുന്നത്തുകാവ്-46, ജനറല്‍ ആശുപത്രി തൃശൂര്‍-9, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി-32, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-88, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 70, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-194, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-138, വിദ്യ സിഎഫ്എല്‍ടിസി ബ്ലോക്ക് 2 വേലൂര്‍-126, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-37, ചാവക്കാട് താലൂക്ക് ആശുപത്രി-19, ചാലക്കുടി താലൂക്ക് ആശുപത്രി-11, സി.എഫ്.എല്‍.ടി.സി കൊരട്ടി - 55, കുന്നംകുളം താലൂക്ക് ആശുപത്രി -11, ജി.എച്ച്. ഇരിങ്ങാലക്കുട-15, ഡി.എച്ച്. വടക്കാഞ്ചേരി-5, അമല ആശുപത്രി-4, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍-29, മദര്‍ ആശുപത്രി -1, സെന്റ് ജെയിംസ് ചാലക്കുടി -1, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-23, ഇരിങ്ങാലക്കുട കോ ഓപറേറ്റീവ് ആശുപത്രി -1, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍-163, രാജാ ആശുപത്രി ചാവക്കാട്- 1.
ജില്ലയില്‍ 469 പേര്‍ വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. 11248 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 195 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 4367 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.
ഇന്ന് 1643 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 2061 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 109421 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 378 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 120 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലുമായി 610 പേരെ ആകെ സ്‌ക്രീനിങ് ചെയ്തിട്ടുണ്ട്.