തൃശൂര്‍ ജില്ലയില്‍ 296 പേര്‍ക്ക് കൂടി കൊവിഡ്; 140 പേര്‍ രോഗമുക്തരായി

Update: 2020-09-17 14:00 GMT

തൃശൂര്‍: ജില്ലയില്‍ ഇന്ന് 296 പേര്‍ക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 140 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 2375. തൃശൂര്‍ സ്വദേശികളായ 37 പേര്‍ മറ്റു ജില്ലകളില്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7683 ആയ്. 5234 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. ജില്ലയില്‍ ഇന്ന് സമ്പര്‍ക്കം വഴി 293 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 5 പേരുടെ രോഗ ഉറവിടം അറിയില്ല.

രോഗബാധിതരില്‍ 60 വയസ്സിനുമുകളില്‍ 15 പുരുഷന്‍മാരും 31 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 10 ആണ്‍കുട്ടികളും 17 പെണ്‍കുട്ടികളുമുണ്ട്. രോഗം സ്ഥിരീകരിച്ച് ജില്ലയിലെ ആശുപത്രികളിലും കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍: ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍-115, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-35, എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്-33, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-58, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 50, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-212, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-68, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-174, സി.എഫ്.എല്‍.ടി.സി കൊരട്ടി-98, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍262, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-36, ജി.എച്ച് തൃശൂര്‍-13, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി-26, ചാവക്കാട് താലൂക്ക് ആശുപത്രി-21, ചാലക്കുടി താലൂക്ക് ആശുപത്രി-20, കുന്നംകുളം താലൂക്ക് ആശുപത്രി-11, ജി.എച്ച്. ഇരിങ്ങാലക്കുട-16, അമല ആശുപത്രി-5, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ -33, മദര്‍ ആശുപത്രി -3, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -2, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-20, ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രി -1, രാജാ ആശുപത്രി ചാവക്കാട് - 1, ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍ - 4, സി.എഫ്.എല്‍.ടി.സി നാട്ടിക -81. 777 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു. 9677 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 172 പേരേയാണ് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്.

ഇന്ന് 1545 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. ഇന്ന് 1983 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 121176 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 409 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 91 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിങ് നല്‍കി. റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലുമായി 370 പേരെ ആകെ സ്‌ക്രീനിങ് ചെയ്തു.




Tags:    

Similar News