വയനാട്ടില്‍ 10 പേര്‍ക്ക് കൂടി കൊവിഡ്; 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, 39 പേര്‍ക്ക് രോഗ മുക്തി
ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്തുനിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. 39 പേര്‍ ഇന്ന് രോഗമുക്തി നേടി.
കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്തുനിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. 39 പേര്‍ ഇന്ന് രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1306 ആയി. ഇതില്‍ 1043 പേര്‍ രോഗമുക്തരായി. 256 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 247 പേര്‍ ജില്ലയിലും 9 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.
രോഗം സ്ഥിരീകരിച്ചവര്‍:
ബത്തേരി സമ്പര്‍ക്കത്തിലുള്ള ബത്തേരി സ്വദേശി (29), അമ്പലവയല്‍ സമ്പര്‍ക്കത്തിലുള്ള അമ്പലവയല്‍ സ്വദേശി (28), ഉറവിടം അറിയാത്ത നെന്മേനി പുത്തന്‍കുന്ന് സ്വദേശിയായ ബാങ്ക് ജീവനക്കാരന്‍ (46), ആഗസ്ത് 19ന് കര്‍ണാടകയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി (60), മാടക്കര സ്വദേശി (29), ഓഗസ്റ്റ് 14ന് കര്‍ണാടകയില്‍ നിന്ന് വന്ന ഇരുളം സ്വദേശി (29), ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ നിന്ന് വന്ന 33 കാരന്‍, ഓഗസ്റ്റ് 20 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന കമ്പളക്കാട് സ്വദേശി (25), അന്നുതന്നെ കര്‍ണാടകയില്‍ നിന്ന് വന്ന നെന്മേനി സ്വദേശി (33), ജൂലൈ 31ന് അബുദബിയില്‍ നിന്ന് വന്ന 20കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായത്.
39 പേര്‍ക്ക് രോഗമുക്തി
വാളാട് സ്വദേശികള്‍ 18, ദ്വാരക സ്വദേശികള്‍ 5, പെരിക്കല്ലൂര്‍ സ്വദേശികള്‍ 3, കുപ്പാടിത്തറ സ്വദേശികള്‍ 2, കണിയാരം, പയ്യമ്പള്ളി, വരടിമൂല, പടിഞ്ഞാറത്തറ, നെന്മേനി, പുതുശ്ശേരി, വൈത്തിരി, വരദൂര്‍, കാരക്കാമല എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്‍ വീതവും ഒരു ഈറോഡ് സ്വദേശിയും ഒരു കര്‍ണാടക സ്വദേശിയുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
187 പേര്‍ കൂടി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 187 പേരാണ്. 144 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3666 പേര്‍. ഇന്ന് വന്ന 13 പേര്‍ ഉള്‍പ്പെടെ 313 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1237 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 41150 സാമ്പിളുകളില്‍ 39468 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 38172 നെഗറ്റീവും 1306 പോസിറ്റീവുമാണ്.