കല്‍പറ്റ: കൊവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് 120 ആളുകളെ നിരീക്ഷണത്തിലാക്കി. നിലവില്‍ 2043 പേരാണ് നിരീക്ഷണത്തിലുള്ളത്. 234 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ നിലവില്‍ ജില്ലയില്‍ 30 പേര്‍ ആശുപത്രില്‍ കഴിയുന്നുണ്ട്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 1151 ആളുകളുടെ സാംപിളുകളില്‍ 821 ആളുകളുടെ ഫലം ലഭിച്ചതില്‍ 798 നെഗറ്റീവും 23 ആളുകളുടെ സാംപിള്‍ പോസിറ്റീവുമാണ്. ഇന്നലെ അയച്ച 86 സാംപിളുകളുടേത് ഉള്‍പ്പെടെ 325 സാംപിളുകളുടെ ഫലം ലഭിക്കാന്‍ ബാക്കിയുണ്ട്. പുതുതായി അയച്ച 86 സാംപിളുകളില്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 45 പേരുടെയും 4 ആരോഗ്യ പ്രവര്‍ത്തകരുടെയും സാംപിളുകള്‍ ഉള്‍പ്പെടുന്നു.
സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 1371 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍പെട്ട 1078 ഫലം ലഭിച്ചതില്‍ 1078 ഉം നെഗറ്റീവാണ്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇന്നലെ അയച്ച 66 സാംപിളുകളില്‍ 37 പോലിസ് ഉദ്യോഗസ്ഥരുടെയും 25 ആരോഗ്യ പ്രവര്‍ത്തകരുടെയും ഉള്‍പ്പെടുന്നു. ഇതുള്‍പ്പെടെ 263 സാംപിളുകളുടെ ഫലം ലഭിക്കാന്‍ ബാക്കിയുണ്ട്. സംസ്ഥാനത്തിന് പുറത്തു നിന്ന് വന്ന ആളുകളില്‍ രോഗമുണ്ടോ എന്ന് പരിശോധിക്കാനായി നാളെ 30 ആളുകളുടെ സാംപിളുകള്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നിന്നും ശേഖരിച്ച് പരിശോധനയ്ക്കായി അയയക്കും. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 2482 വാഹനങ്ങളിലായെത്തിയ 4531 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.