വയനാട് ജില്ലയില്‍ 239 പേര്‍ക്ക് കൂടി കൊവിഡ്; 157 പേര്‍ക്ക് രോഗമുക്തി

രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

Update: 2020-12-19 14:25 GMT

കല്‍പറ്റ: ജില്ലയില്‍ ഇന്ന് 239 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 157 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14667 ആയി. 12330 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 87 പേര്‍ മരിച്ചു. നിലവില്‍ 2250 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1421 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

മേപ്പാടി സ്വദേശികളായ 36 പേര്‍, കണിയാമ്പറ്റ 22 പേര്‍, എടവക 21 പേര്‍, ബത്തേരി 20 പേര്‍, പനമരം 18 പേര്‍, കല്‍പ്പറ്റ 15 പേര്‍, നൂല്‍പ്പുഴ 12 പേര്‍, വേങ്ങപ്പള്ളി, കോട്ടത്തറ 11 പേര്‍ വീതം, തവിഞ്ഞാല്‍, മുട്ടില്‍ 10 പേര്‍ വീതം, പടിഞ്ഞാറത്തറ, പൂതാടി 8 പേര്‍ വീതം, മാനന്തവാടി, മൂപ്പൈനാട് 6 പേര്‍ വീതം, വൈത്തിരി 5 പേര്‍, പുല്‍പ്പള്ളി, തിരുനെല്ലി 4 പേര്‍ വീതം, നെന്മേനി, പൊഴുതന 3 പേര്‍ വീതം, തൊണ്ടര്‍നാട് രണ്ടു പേര്‍, അമ്പലവയല്‍, മുള്ളന്‍കൊല്ലി, തരിയോട്, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

157 പേര്‍ക്ക് രോഗമുക്തി

മുട്ടില്‍, വെള്ളമുണ്ട 8 പേര്‍ വീതം, കല്‍പ്പറ്റ 7 പേര്‍, ബത്തേരി 6 പേര്‍, പനമരം 5 പേര്‍, പൊഴുതന 4 പേര്‍, പുല്‍പ്പള്ളി, മേപ്പാടി 3 പേര്‍ വീതം, മൂപ്പൈനാട്, എടവക, പടിഞ്ഞാറത്തറ, മാനന്തവാടി 2 പേര്‍ വീതം, തരിയോട്, പൂതാടി, തവിഞ്ഞാല്‍, കണിയാമ്പറ്റ, മീനങ്ങാടി സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 100 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

869 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (19.12) പുതുതായി നിരീക്ഷണത്തിലായത് 869 പേരാണ്. 1073 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10502 പേര്‍. ഇന്ന് വന്ന 93 പേര്‍ ഉള്‍പ്പെടെ 692 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1753 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 194569 സാമ്പിളുകളില്‍ 193681 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 179014 നെഗറ്റീവും 14667 പോസിറ്റീവുമാണ്.

Tags:    

Similar News