വയനാട്ടില്‍ 266 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.08
262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവര്‍
മേപ്പാടി 50, വെള്ളമുണ്ട 25, നെന്മേനി 23, അമ്പലവയല്‍ 21, പനമരം, മീനങ്ങാടി 19 വീതം, പൂതാടി 18, കല്‍പ്പറ്റ 14, ബത്തേരി, വൈത്തിരി 10, പടിഞ്ഞാറത്തറ 9, തിരുനെല്ലി 8, നൂല്‍പ്പുഴ 6, മാനന്തവാടി, മുട്ടില്‍, തവിഞ്ഞാല്‍ 4 വീതം, എടവക, കണിയാമ്പറ്റ, മൂപ്പൈനാട്, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി 3 വീതം, പൊഴുതന 2, പുല്‍പ്പള്ളി ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ നിന്നെത്തിയ 4 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
235 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 26 പേരും, വീടുകളില്‍ ചികിത്സയിലായിരുന്ന 209 പേരുമാണ് ഇന്ന് രോഗമുക്തരായത്.
847 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (22.06.21) പുതുതായി നിരീക്ഷണത്തിലായത് 847 പേരാണ്. 906 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10069 പേര്. ഇന്ന് പുതുതായി 69 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2711 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 484934 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 481181 എണ്ണത്തിന്റെ ഫലം ലഭിച്ചു. 418384 പേര് നെഗറ്റീവും 62797 പേര് പോസിറ്റീവുമാണ്.