വയനാട്ടില്‍ ഇന്ന് 723 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.96

722 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Update: 2021-08-10 12:22 GMT
കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 723 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 480 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.96 ആണ്. 722 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 83104 ആയി. 75686 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6365 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4906 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.


രോഗം സ്ഥിരീകരിച്ചവര്‍

അമ്പലവയല്‍ 99, മുട്ടില്‍ 55, മേപ്പാടി 54, നെന്‍മേനി 49, കല്‍പ്പറ്റ 41, പൂതാടി 37, മീനങ്ങാടി, പൊഴുതന 32 വീതം, കണിയാമ്പറ്റ 29, നൂല്‍പ്പുഴ, വൈത്തിരി 28 വീതം, ബത്തേരി 26, മുള്ളന്‍കൊല്ലി 24, പടിഞ്ഞാറത്തറ, പുല്‍പള്ളി 20 വീതം, പനമരം 19, എടവക, തരിയോട്, തവിഞ്ഞാല്‍, വെള്ളമുണ്ട 18 വീതം, വെങ്ങപ്പള്ളി 17, കോട്ടത്തറ 13, മാനന്തവാടി 12, തൊണ്ടര്‍നാട് 6, തിരുനെല്ലി 4, മൂപ്പൈനാട് 3 ആളുകള്‍ക്കും ചാലക്കുടി, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നും വന്ന ഓരോരുത്തര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്തുനിന്നും വന്ന ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

480 പേര്‍ക്ക് രോഗമുക്തി

ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 78 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 402 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

1129 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1129 പേരാണ്. 1236 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 18337 പേര്‍. ഇന്ന് പുതുതായി 70 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 4294 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 632557 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 614745 എണ്ണത്തിന്റെ ഫലം ലഭിച്ചു. 531641 പേര്‍ നെഗറ്റീവും 83104 പേര്‍ പോസിറ്റീവുമാണ്.

Tags:    

Similar News