മദ്യപിച്ച് ആംബുലന്‍സ് ഓടിച്ച സംഭവം ; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കണം: എസ്ഡിപിഐ

മാനന്തവാടി: മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി വന്ന സേവാഭാരതി ആംബുലന്‍സിന്റെ ഡ്രൈവര്‍ മദ്യപിച്ച നിലയിലായിരുന്നുവെന്നത് ഞെട്ടിക്കുന്നതാണെന്നും ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.ഒരു ആംബുലന്‍സ് ഡ്രൈവറെ ഭാഗത്തു നിന്നും സംഭവിക്കാന്‍ പാടില്ലാത്ത തീര്‍ത്തും ഉത്തരവാദിത്വ രഹിതമായ പെരുമാറ്റമാണ് ഡ്രൈവര്‍ രാജേഷില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ അന്തസിന് ഈ സംഭവം കളങ്കമാണ്. അത് കൊണ്ട് തന്നെ രാജേഷിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ അധികൃതര്‍ കൈ കൊള്ളണമെന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് വി സുലൈമാന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അലി എ. കെ, സെക്രട്ടറി സജീര്‍ എം. ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍,ജോയിന്റ് സെക്രട്ടറി സകരിയ്യ തലപ്പുഴ, ട്രഷറര്‍ റഷീദ് ബാലുശ്ശേരി, കമ്മിറ്റിയംഗങ്ങളായ സാദിഖ്, ആലി പി, ഖദീജ, സുമയ്യ എന്നിവര്‍ സംസാരിച്ചു.