വിദ്യാഭ്യാസത്തെ തൊഴില്‍-വൈജ്ഞാനിക മേഖലകളുമായി ബന്ധിപ്പിക്കണം: ഇബ്രാഹിം ഖലീലുല്‍ ബുഖാരി

Update: 2021-10-07 17:28 GMT

കല്‍പ്പറ്റ: വിദ്യാഭ്യാസത്തെ തൊഴിലുമായോ വൈജ്ഞാനിക വികാസവുമായോ ബന്ധപ്പെടുത്താന്‍ കഴിയാത്തതാണ് കേരളത്തിലെ പഠനഗവേഷണ മേഖലകള്‍ നേരിടുന്ന വലിയ വെല്ലുവിളിയെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി. വെള്ളമുണ്ട അല്‍ ഫുര്‍ഖാന്‍ ഫൗണ്ടേഷന് കീഴില്‍ ആരംഭിക്കുന്ന സിദ്‌റ കോളജ് ഓഫ് ലിബറല്‍ ആര്‍ട്‌സിന്റെ പ്രഖ്യാപനവും പേര് ലോഗോ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജീവിത ശേഷികള്‍ കൈവരിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നതാവണം വിദ്യാഭ്യാസം. അതിന് ലക്ഷ്യാധിഷ്ഠിതമായ പഠനസമ്പ്രദായങ്ങള്‍ രൂപപ്പെടുത്തണം. ഗുണനിലവാരം ഉറപ്പുവരുത്താന്‍ പുറംനാടുകളിലെ മാതൃകകളെ വിമര്‍ശനരഹിതമായി അനുകരിക്കുന്നതിന് പകരം തനതുശൈലികള്‍ ഉയര്‍ന്നുവരണം. എങ്കിലേ പ്രാദേശിക തൊഴില്‍ മേഖലകള്‍ ശക്തമാവുകയുള്ളൂ- ഖലീല്‍ തങ്ങള്‍ പറഞ്ഞു. അല്‍ ഫുര്‍ഖാന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കുനിങ്ങാരത്ത് മമ്മൂട്ടി ഹാജി അധ്യക്ഷത വഹിച്ചു. മമ്മൂട്ടി മണിമ, ആലാന്‍ അസീസ് ഹാജി, ജസീല്‍ അഹ്‌സനി, ആലുവ മമ്മൂട്ടി, ബഷീര്‍ സഅദി എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News