ലഹരി പാര്‍ട്ടി; ടി പി കേസ് പ്രതി കിര്‍മാണി മനോജ് വയനാട്ടില്‍ അറസ്റ്റില്‍

Update: 2022-01-11 04:10 GMT
ലഹരി പാര്‍ട്ടി; ടി പി കേസ് പ്രതി കിര്‍മാണി മനോജ് വയനാട്ടില്‍ അറസ്റ്റില്‍

കല്‍പ്പറ്റ: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കിര്‍മാണി മനോജ് അടക്കം 16 പേര്‍ ലഹരി പാര്‍ട്ടിക്കിടെ ഇന്നലെ രാത്രി വയനാട്ടില്‍ പിടിയിലായി. ക്വട്ടേഷന്‍, ഗുണ്ടാസംഘങ്ങളാണ് അറസ്റ്റിലായത്. പടിഞ്ഞാറത്തറയിലെ സില്‍വര്‍ വുഡ് റിസോര്‍ട്ടില്‍ കമ്പളക്കാട് മുഹ്‌സിന്റെ വിവാഹ വാര്‍ഷിക ആഘോഷത്തിനിടെയാണ് സംഘം പിടിയിലായത്. സംഘത്തില്‍നിന്നും മാരകമയക്കുമരുന്നുകളും, വിദേശ മദ്യവും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നുവരികയാണ്.

Tags:    

Similar News