താമരശ്ശേരി ചുരത്തില്‍ വാഹനാപകടം; അഞ്ചുപേര്‍ക്ക് പരിക്ക്‌

അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു

Update: 2019-07-20 05:08 GMT
താമരശ്ശേരി ചുരത്തില്‍ വാഹനാപകടം; അഞ്ചുപേര്‍ക്ക് പരിക്ക്‌

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 8 .45നാണ് അപകടമുണ്ടയത്. ബത്തേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടൗണ്‍ ടു ടൗണ്‍ ബസും കോഴിക്കോട്ടു നിന്ന് ബത്തേരിക്ക് പോവുകയായിരുന്ന പോയിന്റ ടു പോയിന്റ് ബസുമാണ് കൂട്ടിയിടിച്ചത്. ചുരത്തിന്റെ അഞ്ചാം വളവിലാണ് അപകടം സംഭവിച്ചത്. മുന്നിലുണ്ടയിരുന്ന ലോറിയെ മറികടന്നെത്തിയ പോയിന്റ ടു പോയിന്റ് ബസ് ടൗണ്‍ ടു ടൗണ്‍ ബസില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് താമരശേരി പോലിസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും എത്തിയിട്ടുണ്ട്.

Tags:    

Similar News