തദ്ദേശ തിരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഡിസംബര്‍ 10ന് രാവിലെ 7ന് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് 6 മണി വരെയാണ് പോളിങ്. തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ വൈകീട്ട് 6ന് അവസാനിക്കും.

Update: 2020-12-07 13:07 GMT

കല്‍പറ്റ: വയനാട് ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 10ന് രാവിലെ 7ന് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് 6 മണി വരെയാണ് പോളിങ്. തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ വൈകീട്ട് 6ന് അവസാനിക്കും. പോളിംഗ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യപ്രചാരണം നിര്‍ത്തണമെന്നാണ് ചട്ടം. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ കൊട്ടിക്കലാശം ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പോളിങ് സാമഗ്രികളുടെ വിതരണം ഡിസംബര്‍ 9ന് രാവിലെ മുതല്‍ നടക്കും. അതത് വരണാധികാരികളുടെ നേതൃത്വത്തില്‍ ജില്ലയിലെ ഏഴ് വിതരണ കേന്ദ്രങ്ങളില്‍ നിന്നാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുക. ഓരോ ബ്ലോക്കിനും ഓരോ നഗരസഭക്കും ഓരോ വിതരണ കേന്ദ്രമാണ് സജ്ജീകരിച്ചത്. പോളിങ് സാമഗ്രികളുടെ വിതരണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രങ്ങളിലാണ് വോട്ടിങ് യന്ത്രങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക. ഡിസംബര്‍ 16ന് വോട്ടെണ്ണലും ഇവിടങ്ങളില്‍ തന്നെ നടക്കും.

തദ്ദേശ സ്ഥാപനങ്ങള്‍

ജില്ലയില്‍ 23 ഗ്രാമപഞ്ചായത്തുകളുടെ 413 വാര്‍ഡുകളിലേക്കും 3 നഗരസഭകളുടെ 99 ഡിവിഷനുകളിലേക്കും 4 ബ്ലോക്ക് പഞ്ചായത്തുകളുടെ 54 ഡിവിഷനുകളിലേക്കും വയനാട് ജില്ലാ പഞ്ചായത്തിന്റെ 16 ഡിവിഷനുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 582 ജനപ്രതിനിധികളെയാണ് തിരഞ്ഞെടുക്കേണ്ടത്.

സ്ഥാനാര്‍ത്ഥികള്‍

ഇതിനായി മത്സര രംഗത്തുള്ളത് 1857 സ്ഥാനാര്‍ത്ഥികളാണ്. 869 പുരുഷന്‍മാരും 988 വനിതകളും. ഗ്രാമപ്പഞ്ചായത്തിലേക്ക് 1308 പേരും നഗരസഭയിലേക്ക് 323 പേരും ബ്ലോക്ക് പഞ്ചായത്തിലേക്ക് 171 പേരും ജില്ലാ പഞ്ചായത്തിലേക്ക് 55 പേരും ജനവിധി തേടുന്നു. 737 പേരാണ് ജനറല്‍ വാര്‍ഡുകളില്‍ മത്സര രംഗത്തുള്ളത്. സംവരണ വിഭാഗത്തില്‍ 1120 പേരും മത്സരിക്കുന്നു. വനിതാ സംവരണ വിഭാഗത്തില്‍ 745 സ്ഥാനാര്‍ത്ഥികളും പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളില്‍ 138 പേരും പട്ടികജാതി സംവരണ വാര്‍ഡുകളില്‍ 59 ഉം പട്ടികജാതി വനിതാ സംവരണ മണ്ഡലങ്ങളില്‍ 8 ഉം പട്ടികവര്‍ഗം വനിതാ സംവരണ വിഭാഗത്തില്‍ 170 ഉം പേര്‍ മത്സര രംഗത്തുണ്ട്.

വോട്ടര്‍മാര്‍

ആകെ 6,25,455 വോട്ടര്‍മാരാണ് ജില്ലയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 3,05,915 പുരുഷന്മാരും 3,19,534 സ്ത്രീകളും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട 6 പേരും. പ്രവാസി വോട്ടര്‍മാര്‍ 6 പേരുണ്ട്. ഗ്രാമപഞ്ചായത്ത് വോട്ടര്‍മാര്‍ ആകെ 5,30,894 ആണ്. പുരുഷന്‍ 2,60,090 സ്ത്രീ 2,70,798, ട്രാന്‍സ്‌ജെന്‍ഡര്‍ 6. നഗരസഭാ വോട്ടര്‍മാര്‍ ആകെ 94,561 പേര്‍. പുരുഷന്‍ 45,825 സ്ത്രീ 48736.

പോളിങ് സ്‌റ്റേഷനുകള്‍

തിരഞ്ഞെടുപ്പിനായി 848 പോളിംഗ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 99 നഗരസഭാ ഡിവിഷനുകള്‍ക്ക് 99 പോളിങ് സ്‌റ്റേഷനുകളും 413 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ക്ക് 749 പോളിംഗ് സ്‌റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. വെള്ളമുണ്ടയിലെ മൂന്നാം വാര്‍ഡ്, നൂല്‍പ്പുഴയിലെ 12ാം വാര്‍ഡ്, പുല്‍പ്പള്ളിയിലെ 15ാം വാര്‍ഡ് എന്നിവിടങ്ങളില്‍ മൂന്ന് വീതം പേളിംഗ് ബൂത്തുകളുണ്ട്. ബൂത്തുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി റാമ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മാനന്തവാടി നഗരസഭയിലെ പോളിങ് സ്‌റ്റേഷന്‍ നമ്പര്‍ 26/1 (താഴെയങ്ങാടി) ലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് 1466 പേര്‍. നൂല്‍പ്പുഴ പഞ്ചായത്തിലെ 12/2 നമ്പര്‍ പോളിംഗ് സ്‌റ്റേഷനിലാണ് ഏറ്റവും കുറവ് വോട്ടര്‍മാര്‍ 168 പേര്‍. തവിഞ്ഞാല്‍ പഞ്ചായത്തിലെ വാര്‍ഡ് 6 ല്‍ 22 ശതമാനം വോട്ടര്‍മാര്‍ തമിഴ് ഭാഷാ ന്യൂനപക്ഷ വിഭാഗക്കാരാണ്. ഇവര്‍ക്കായി ബാലറ്റ് പേപ്പറില്‍ തമിഴിലും സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തും.

പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ്

ജില്ലയിലെ 152 പ്രശ്‌നബാധിത ബൂത്തുകളില്‍ 69 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തും. വെബ് കാസ്റ്റിംഗ് നടത്തുവാന്‍ സാങ്കേതിക തടസ്സമുള്ള 83 പ്രശ്‌ന ബാധിത ബൂത്തുകളില്‍ വീഡിയോഗ്രാഫി നടത്തും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്കാസ്റ്റിംഗോ വീഡിയോഗ്രാഫിയോ ഏര്‍പ്പെടുത്താത്ത ബൂത്തുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സ്വന്തം ചെലവില്‍ വീഡിയോഗ്രാഫി നടത്താന്‍ അനുമതി തേടാം. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറാണ് വീഡിയോഗ്രാഫര്‍മാരെ നിയോഗിക്കുക. വീഡിയോഗ്രാഫി ഏര്‍പ്പെടുത്തുന്ന തിനുള്ള തുക ജില്ലാ കളക്ടറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലോ ജില്ലാ കളക്ടറുടെയും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലോ അടയ്ക്കണം.

പോളിങ് ഉദ്യോഗസ്ഥര്‍

32 വരണാധികാരികളും അത്രയും ഉപവരണാധികാരികളുമാണ് ജില്ലയിലെ തെരഞ്ഞെടുപ്പിന് നേരിട്ട് നേതൃത്വം നല്‍കുന്നത്. തെരഞ്ഞെടുപ്പിനായി നിയോഗിച്ചത് 5090 പോളിംഗ് ഉദ്യോഗസ്ഥരെയാണ്. ആകെ 848 പോളിംഗ് സ്‌റ്റേഷനുകളിലേക്കായി 4240 പോളിംഗ് ഉദ്യോഗസ്ഥരെയും അടിയന്തരഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതി നായി 850 (20 ശതമാനം) ഉദ്യോഗസ്ഥരെ റിസര്‍വ്വ് വിഭാഗത്തിലും നിയമിച്ചിട്ടുണ്ട്.

ഒരു ബൂത്തില്‍ ഒരു പ്രിസൈഡിങ് ഓഫീസറും ഒരു ഫസ്റ്റ് പോളിങ് ഓഫീസറും രണ്ട് പോളിംഗ് ഓഫീസര്‍മാരും ഒരു പോളിംഗ് അസിസ്റ്റന്റും ഉള്‍പ്പെടെ അഞ്ച് പേരാണ് ഡ്യൂട്ടിയിലുണ്ടാകുക. കോവിഡ് പശ്ചാത്തലത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നവര്‍ക്ക് സാനിറ്റൈസര്‍ നല്‍കുന്നതിനാണ് ഒരു പോളിംഗ് അസിസ്റ്റന്റിനെ കൂടുതലായി നിയമിച്ചത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 60 സെക്ടര്‍ ഓഫീസര്‍മാരെയും നിയമിച്ചിട്ടുണ്ട്.

വോട്ടിങ് മെഷീനുകള്‍

ആകെ 1206 വോട്ടിങ് മെഷീനുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയത്. ഗ്രാമപഞ്ചായത്തിലേക്ക് 935 കണ്‍ട്രോള്‍ യൂണിറ്റുകളും 2820 ബാലറ്റ് യൂണിറ്റുകളും നഗരസഭയിലേക്ക് 271 ഉം കണ്‍ട്രോള്‍ യൂണിറ്റുകളും 311 ബാലറ്റ് യൂണിറ്റുകളും ഉപയോഗിക്കും. ത്രിതല പഞ്ചായത്തുകളില്‍ മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കണ്‍ട്രോള്‍ യൂണിറ്റുമടങ്ങിയതാണ് മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍. നഗരസഭകളില്‍ ഉപയോഗിക്കുക സിംഗിള്‍ പോസ്റ്റ് വോട്ടിങ് യന്ത്രങ്ങളാണ്. വോട്ടിങ് യന്ത്രങ്ങളില്‍ ബാലറ്റ് ലേബല്‍ പതിച്ച് തെരഞ്ഞെടുപ്പിന് സജ്ജമാക്കുന്ന കമ്മീഷനിംഗ് ഇന്ന് പൂര്‍ത്തിയാകും.

പ്രത്യേക പോസ്റ്റല്‍ ബാലറ്റ്

കൊവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിനുളള പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളുടെ വിതരണ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ഇതിനുള്ള പ്രത്യേക വോട്ടര്‍ പട്ടികയില്‍ 6444 പേരെയാണ് ഇതുവരെ ഉള്‍പ്പെടുത്തിയത്. 1971 പോസിറ്റീവായവരും 4773 ക്വാറന്റീനില്‍ കഴിയുന്നവരും. സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കുന്നതിനായി ജില്ലയില്‍ 104 വീതം സ്‌പെഷല്‍ പോളിങ് ഓഫീസര്‍മാരെയും സ്‌പെഷല്‍ പോളിങ് അസിസ്റ്റന്റുമാരെയുമാണ് നിയോഗിച്ചിട്ടുള്ളത്. ഇത് കൂടാതെ 21 എണ്ണം ടീമിലെ റിസര്‍വ് ലിസ്റ്റിലും നിയമിച്ചിട്ടുണ്ട്. പി.പി.ഇ കിറ്റ് ഉള്‍പ്പെടെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കോവിഡ് രോഗികളുടെയും ക്വാറന്റൈനില്‍ കഴിയുന്നവരുടെയും താമസ കേന്ദ്രങ്ങളിലെത്തി സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ നല്‍കുകയാണ് ചെയ്യുന്നത്. ഒരു പഞ്ചായത്തില്‍ നാല് വാഹനങ്ങള്‍ വീതം സംഘങ്ങളുടെ യാത്രക്കായി നല്‍കി. പോലീസ് സുരക്ഷ ഉറപ്പാക്കിയാണ് ബാലറ്റ് പേപ്പറുകളുടെ വിതരണം

വോട്ടെടുപ്പിന്റെ തലേദിവസമായ ഡിസംബര്‍ ഒമ്പതിന് വൈകിട്ട് മൂന്നു വരെ കോവിഡ് 19 രോഗബാധിതരാകുന്നവരെയും ക്വാറന്റൈനില്‍ കഴിയുന്നവരെയും പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ വഴിയാണ് വോട്ട് ചെയ്യാന്‍ അനുവദിക്കുക. ഓരോ ദിവസവും ഡെസിഗ്‌നേറ്റഡ് ഹെല്‍ത്ത് ഓഫിസര്‍ പട്ടിക തയ്യാറാക്കി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറും. 9 ന് മൂന്ന് മണിക്ക് ശേഷം പോസിറ്റീവാകുന്നവര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവസാനത്തെ ഒരു മണിക്കൂറില്‍ പൂര്‍ണ്ണ സുരക്ഷാക്രമീകരണങ്ങളോടെ ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാം.

കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് തപാലിലൂടെയും അയച്ച് കൊടുക്കും. നിലവില്‍ സര്‍ട്ടിഫൈഡ് ലിസ്റ്റിലുള്ളവര്‍ക്ക് സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ താമസ സ്ഥലത്ത് നേരിട്ടെത്തിയാണ് സ്‌പെഷ്യല്‍ തപാല്‍ ബാലറ്റ് നല്‍കുന്നത്. ചിലസ്ഥലങ്ങളില്‍ വോട്ടര്‍മാരെ നേരിട്ട് കെണ്ടത്തുന്നതിനും ബാലറ്റ് നല്‍കുന്നതിനും അസൗകര്യങ്ങള്‍ നേരിട്ടത് ശ്രദ്ധയിലുണ്ട്. ബാലറ്റ് പേപ്പറുകള്‍ നേരിട്ട് നല്‍കാന്‍ കഴിയാത്ത സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് അവ രുടെ മേല്‍വിലാസത്തിലേക്ക് വരണാധികാരികള്‍ ബാലറ്റുകള്‍ തപാല്‍ മാര്‍ഗ്ഗമാണ് അയയ്ക്കുക. സ്‌പെഷ്യല്‍ ബാലറ്റിനായി സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് നേരിട്ടും വരണാധികാരിക്ക് അപേക്ഷ നല്‍കാവുന്നതാണ്. വോട്ട് രേഖപ്പെടുത്തിയ

പോസ്റ്റല്‍ ബാലറ്റ് വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനു മുമ്പ് ലഭിക്കത്തക്ക വിധം ബന്ധപ്പെട്ട വരണാധികാരിക്ക് തപാല്‍ മാര്‍ഗ്ഗമോ ആള്‍വശമോ എത്തിക്കണം. ഇതിനായി വരണാധികാരി ഓഫിസുകളില്‍ ചുമതലക്കാരും ഡ്രോപ് ബോക്‌സും ഉണ്ട്.

കൊവിഡ് പ്രതിരോധ നടപടികള്‍

പോളിംഗ് സ്‌റ്റേഷനുകളില്‍ കോവിഡ് പ്രതിരോധത്തിന് ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കും. ബൂത്തുകള്‍ അണുവിമുക്തമാക്കും. പോളിംഗ് സ്‌റ്റേഷനിലേക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കും. ഇതിനായി 18 എന്‍95 മാസ്‌കുകളും 12 ജോഡി കയ്യുറകളും 6 ഫേസ്ഷീല്‍ഡുകളും ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. പോളിംഗ് സ്‌റ്റേഷനിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും സാനിറ്റൈസര്‍ നിര്‍ബന്ധമായി ഉപയോഗിക്കണം. ഓരോ ബൂത്തിലേക്കും 7 ലിറ്റര്‍ വീതം സാനിറ്റൈസറാണ് ഇതിനായി നല്‍കുന്നത്.

പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍

ഭിന്നശേഷിക്കാര്‍, രോഗബാധിതര്‍, 70 വയസ്സിന് മുകളിലുളള മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാം. ഇതിനായി പോളിംഗ് ബൂത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ സൗകര്യം ഒരുക്കണം. ഇത്തരത്തിലുള്ള വോട്ടര്‍മാര്‍ക്ക് വിശ്രമം ആവശ്യമെങ്കില്‍ കസേരയോ, ബെഞ്ചോ പോളിംഗ് സ്‌റ്റേഷനില്‍ സജ്ജമാ ക്കിയിരിക്കണം. ഇവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ഉറപ്പാക്കണം.

കാഴ്ചപരിമിതര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ സഹായിയെ അനുവദിക്കും. കാഴ്ചപരിമിതിയും ശാരീരിക അവശതയുമുള്ള സമ്മതിദായകര്‍ക്ക് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നം തിരിച്ചറിഞ്ഞോ ബട്ടണ്‍ അമര്‍ത്തിയോ ബാലറ്റ് ബട്ടനോട് ചേര്‍ന്ന ബ്രയില്‍ലിപി സ്പര്‍ശിച്ചോ സ്വയംവോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ബോദ്ധ്യപ്പെട്ടാല്‍ സഹായിയെ അനുവദിക്കും. വോട്ട് ചെയ്യുന്നതിന് വോട്ടര്‍ നിര്‍ദ്ദേശിക്കുന്ന സഹായിയെയാണ് അനുവദിക്കുക. 18 വയസ്സ് പൂര്‍ത്തിയായിരി ക്കണം. സ്ഥാനാര്‍ത്ഥിയെയോ പോളിംഗ് ഏജന്റിനെയോ സഹായിയായി അനുവദിക്കില്ല.

സമ്മതിദായകര്‍ക്ക് ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍

വോട്ട് ചെയ്യാന്‍ ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖകളുടെ ലിസ്റ്റ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, െ്രെഡവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടു ള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസത്തിനു മുമ്പു വരെ നല്‍കിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, വോട്ടര്‍ പട്ടികയില്‍ പുതിയതായി പേര് ചേര്‍ത്തിട്ടുള്ള വോട്ടര്‍മാര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്.

Tags:    

Similar News