ജനങ്ങള്‍ വരുന്നത് ഔദാര്യം ചോദിക്കാനല്ല; തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ തദ്ദേശസ്ഥാപനങ്ങളില്‍ വരുന്നത് അവകാശം നേടാനാണ്, ഔദാര്യത്തിനല്ല. അഴിമതി അനുവദിക്കില്ല. ദീര്‍ഘനാള്‍ വാതില്‍ മുട്ടിയിട്ടും തുറക്കാത്തവരുടെ ലക്ഷ്യം വേറെയാണെന്നും അത്തരക്കാര്‍ പോകുന്നത് വേറെ ഇടത്താകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.