മാനന്തവാടി: വീട്ടിലെ കുളിമുറിയില്‍ കുളിക്കുന്നതിനിടെ യുവതിയുടെ ദൃശ്യം മൊബൈല്‍ കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കണിയാരം മെറ്റിയാരകുന്നേല്‍ ശരണ്‍ പ്രകാശ് (25) ആണ് പിടിയിലായത്. മാനന്തവാടിയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കുളിക്കുന്നതിനിടെ കുളിമുറിയുടെ മേല്‍ക്കൂരയിലെ വിടവില്‍ മൊബൈല്‍ ഫോണ്‍ കാണുകയായിരുന്നു. തുടര്‍ന്ന് യുവതി ബഹളം വച്ചതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായികസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാനന്തവാടി പോലിസ് ഇന്‍സ്‌പെക്ടര്‍ എം എം അബ്ദുല്‍ കരീം, ഗ്രേഡ് എസ്‌ഐ എം രവീന്ദ്രന്‍, എഎസ് ഐ സൈനുദ്ദീന്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരേ ഐ ടി നിയമപ്രകാരം കേസെടുത്തു.
Man arrested for trying to film bathroom scene