കല്‍പ്പറ്റ: രണ്ടുദിവസം മുമ്പ് കാണാതായ യുവാവിനെ കാളിന്ദി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പനവല്ലി അയ്യപ്പന്മൂല കോളനിയിലെ മാസ്തിയുടെ മകന് ബാബു (36)വിനെയാണ് സര്‍വാണിയിലെ കാളിന്ദി പുഴയോരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബാബുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ ഇന്ന് വൈകുന്നേരത്തോടെയാണ്മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഭാര്യ: രമ്യ. മക്കള്‍: അനുരാഗ്, അഭിരാഗ്.