താനൂര്‍: ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലുവെട്ടുകുഴിയില്‍ സുബ്രഹ്മണ്യന്റെ മകള്‍ സുസ്മിത(16)യെയാണ് ഒഴൂര്‍ വെട്ടുക്കുളത്തെ വീട്ടില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇതേ രീതിയില്‍ മരിച്ച തിരൂര്‍ ഡയറ്റിലെ ഇന്ദുലേഖയുടെ വീടിനു സമീപമാണ് സുസ്മിതയുടെ വീട്. താനൂര്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ജില്ലാ ആശുപത്രിയിലെക്ക് മാറ്റും.