അപകടത്തില്‍ പെട്ടവര്‍ക്ക് തുണയായി ദുരന്ത നിവാരണ സേന

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30 ന് മാനന്തവാടിയില്‍ നിന്ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് പോവുകയായിരുന്ന കെഎല്‍ 12 എ 4893 നമ്പര്‍ മാരുതി 800 കാര്‍ ആണ് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്.

Update: 2021-08-28 12:17 GMT

കല്‍പറ്റ: വൈത്തിരി പ്രീ മെട്രിക് ഹൈസ്‌കൂളിനു സമീപം നിയന്ത്രണം വിട്ട് മണ്‍കൂനയിലേക്ക് ഇടിച്ചു കയറിയ വാഹനത്തിന് ദേശീയ ദുരന്ത നിവാരണ സേന തുണയായി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30 ന് മാനന്തവാടിയില്‍ നിന്ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് പോവുകയായിരുന്ന കെഎല്‍ 12 എ 4893 നമ്പര്‍ മാരുതി 800 കാര്‍ ആണ് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്. വൈത്തിരി പ്രീ മെട്രിക് ഹൈസ്‌കൂളില്‍ ക്യാംപ് ചെയ്തിരുന്ന എന്‍ഡിആര്‍എഫ് സേനയാണ് ഉടനടി രക്ഷാപ്രവര്‍ത്തനം നടത്തി കാറിലെ യാത്രക്കാരെ പുറത്ത് എത്തിച്ചത്. തുടര്‍ന്ന് റോപ് റെസ്‌ക്യൂ ടെക്‌നിക്ക് ഉപയോഗിച്ച് വാഹനവും റോഡില്‍ എത്തിച്ചു. പരിക്കേറ്റവര്‍ക്ക് എന്‍ഡിആര്‍എഫ് സേന പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അവരെ വൈത്തിരി ഹോസ്പിറ്റലില്‍ എത്തിച്ചു. മാനന്തവാടി സ്വദേശികളായ വിനോദ്, അല്‍ഫാസ്, നന്ദലാല്‍, റിനാസ്, വിവേക് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇവരെ ചികിത്സയ്ക്ക് ശേഷം ഡിസ്ച്ചാര്‍ജ് ചെയ്തു.

എന്‍ഡിആര്‍എഫ് ടീം കമാന്‍ഡര്‍ പുഷ്‌പേന്ദ്ര കുമാര്‍ പ്യാസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Tags:    

Similar News