വ്യാജ ചികില്‍സാ കേന്ദ്രങ്ങളില്‍ റെയ്ഡ്; അഞ്ചു സ്ഥാപനങ്ങള്‍ പൂട്ടിച്ചു

വ്യക്തമായ രേഖകളില്ലാത്ത അഞ്ചില്‍ പരം സ്ഥാപനങ്ങള്‍ പൂട്ടിച്ചു.

Update: 2021-12-29 12:14 GMT
കല്‍പറ്റ: ജില്ലാ മെഡിക്കല്‍ ഓഫിസറും കേരള സ്‌റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ വ്യാജ ചികിത്സാ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. വ്യക്തമായ രേഖകളില്ലാത്ത അഞ്ചില്‍ പരം സ്ഥാപനങ്ങള്‍ പൂട്ടിച്ചു. പരിശോധനയില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ് ആര്‍ ബിന്ദു, കേരള സ്‌റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ ഡോ. പി കെ ഹരിദാസ്, ഡോ. കെ എ ഷക്കീര്‍ അലി തുടങ്ങിയവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പരിശോധനകള്‍ നടത്തുമെന്ന് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.




Tags:    

Similar News