മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക; എസ് ഡിപിഐ ഐക്യദാര്‍ഢ്യ റാലി നടത്തി

Update: 2020-09-25 16:24 GMT
മാനന്തവാടി: ദേശീയ കാര്‍ഷിക പ്രക്ഷോഭത്തെ പിന്തുണച്ചും മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ ഐക്യദാര്‍ഢ്യറാലി നടത്തി. രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ തകര്‍ത്തെറിയുന്ന പുതിയ നിയമ നിര്‍മാണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന ദേശീയ കര്‍ഷക പ്രക്ഷോഭങ്ങള്‍ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് റാലി സംഘടിപ്പിച്ചത്. എസ്ഡിപിഐ വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി ടി നാസര്‍ ഉദ്ഘാടനം ചെയ്തു. പുതിയ നിയമനിര്‍മാണം കര്‍ഷക വിരുദ്ധവും കാര്‍ഷിക മേഖലയെ കോര്‍പറേറ്റ്‌വല്‍ക്കരിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. കുത്തകകളെ സഹായിച്ച് കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സാധാരണക്കാരന്റെ ജീവിതമാര്‍ഗം തല്ലിക്കെടുത്തുന്ന കര്‍ഷക ബില്ല് സ്വീകാര്യമല്ല. കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെ വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി ഇ ഉസ്മാന്‍, മാനന്തവാടി മണ്ഡലം പ്രസിഡന്റ് ഫസലുര്‍റഹ്്മാന്‍, മാനന്തവാടി മണ്ഡലം സെക്രട്ടറി ഫൈസല്‍ സംബന്ധിച്ചു.


Repeal anti-farmer laws; SDPI held a solidarity rally




Tags:    

Similar News