എസ് ഡിപി ഐ നേതാവ് കുഴഞ്ഞുവീണ് മരിച്ചു

Update: 2019-11-17 11:58 GMT

മാനന്തവാടി: എസ് ഡിപി ഐ നേതാവ് കുഴഞ്ഞുവീണ് മരിച്ചു. എസ് ഡിപി ഐ മാനന്തവാടി മണ്ഡലം പ്രസിഡന്റും മാനന്തവാടിയിലെ പഴയകാല വ്യാപാരിയുമായ ചെറ്റപ്പാലം എ കെ അബ്ദുല്ല(62)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടില്‍ സുബഹി നമസ്‌കാരത്തിനായി എഴുന്നേറ്റപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: അസ്മ. മക്കള്‍: അര്‍ഷാദ്, അറഫാത്ത്(മുന്‍ സബ് എഡിറ്റര്‍, തേജസ് ദിനപത്രം), അഫ്‌സത്ത്, അഫസനത്ത്, അഫ്‌സല്‍. മരുമക്കള്‍: അഷ്‌കര്‍, ഷുഹൈബ്, നിഷിദ, ഫര്‍ഹാന(തേജസ് ന്യൂസ്). ചെറ്റപ്പാലം ജുമാ മസ്ജിദില്‍ ഖബറടക്കി.



Tags:    

Similar News