വയനാട് ജില്ലയില്‍ 257 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.86 ശതമാനം

Update: 2021-10-29 12:03 GMT

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 257 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 195 പേര്‍ രോഗമുക്തി നേടി. 1 ആരോഗ്യപ്രവര്‍ത്തകയ്ക്ക് ഉള്‍പ്പെടെ 257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.86 ആണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,2,5152 ആയി. 121711 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2644 പേരാണ് ജില്ലയില്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 2488 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

കല്‍പ്പറ്റ 36, നെന്മേനി 25 ,അമ്പലവയല്‍ 23, മാനന്തവാടി 21, മുട്ടില്‍ 19, പനമരം 18 , വെള്ളമുണ്ട 17, തൊണ്ടര്‍നാട് 12 , ബത്തേരി 11 , എടവക 8 , കണിയാമ്പറ്റ, മേപ്പാടി, പുല്‍പ്പള്ളി 6 വീതം, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, പൂതാടി 5 വീതം, മീനങ്ങാടി, തരിയോട്, തവിഞ്ഞാല്‍ , വെങ്ങപ്പള്ളി , വൈത്തിരി 4 വീതം , പടിഞ്ഞാറത്തറ, തിരുനെല്ലി 3 വീതം, പൊഴുതന , മൂപ്പൈനാട് 2 വീതം, കോട്ടത്തറ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിന് പുറമെ മധ്യപ്രദേശില്‍നിന്നും വന്ന മീനങ്ങാടി സ്വദേശിക്കും ഡല്‍ഹിയില്‍നിന്ന് വന്ന മേപ്പാട, പനമരം സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

195 പേര്‍ക്ക് ഇന്ന് രോഗമുക്തി

ആശുപത്രിയില്‍ ചികില്‍സയിലായിലായിരുന്ന 17 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 178 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

553 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 553 പേരാണ്. 535 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7582 പേര്‍. ഇന്ന് പുതുതായി 28 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1264 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 830239 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ഇതില്‍ 829 451 എണ്ണത്തിന്റെ ഫലം ലഭിച്ചു. 704299 പേര്‍ നെഗറ്റീവും 125152 പേര്‍ പോസിറ്റീവുമാണ്.

Tags:    

Similar News