കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 298 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 310 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ 297 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.16 ആണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,26,636 ആയി. 1,23,406 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2368 പേരാണ് ജില്ലയില്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 2,241 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
വെങ്ങപ്പള്ളി 48, കോട്ടത്തറ 21 , പനമരം 19 , കല്‍പ്പറ്റ, മാനന്തവാടി 18 വീതം, പുല്‍പ്പള്ളി 16, മേപ്പാടി , നൂല്‍പ്പുഴ 15 വീതം , എടവക , മുട്ടില്‍ 14 വീതം , നെന്മേനി , ബത്തേരി 13 വീതം , അമ്പലവയല്‍ 12, തവിഞ്ഞാല്‍ 9, കണിയാമ്പറ്റ 8 , വെള്ളമുണ്ട 7 , മീനങ്ങാടി , പൂതാടി , വൈത്തിരി 6 വീതം , മുള്ളന്‍കൊല്ലി , പൊഴുതന 5 വീതം , പടിഞ്ഞാറത്തറ 3, മൂപ്പൈനാട്, തിരുനെല്ലി , തൊണ്ടര്‍നാട് 2 ആള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ ഛത്തീസ്ഗഢ് നിന്നും വന്ന വൈത്തിരി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
826 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 826 പേരാണ്. 778 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7551 പേര്‍.
ജില്ലയില്‍നിന്ന് 1545 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 837874 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 836209 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 709573 പേര്‍ നെഗറ്റീവും 126636 പേര്‍ പോസിറ്റീവുമാണ്.