മാനന്തവാടി: ഇരട്ടകളായ പെണ്‍കുട്ടികള്‍ക്ക് ജന്‍മം നല്‍കിയ യുവതി പ്രസവാനന്തരം മരിച്ചു. കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കണ്ണൂര്‍ കേളകം താഴെ ചാണപ്പാറ പ്രതീഷിന്റെ ഭാര്യ തവിഞ്ഞാല്‍ തിടങ്ങഴി പുത്തന്‍പുരക്കല്‍ പി അനിഷ (24) ആണ് മരിച്ചത്. പുത്തന്‍പുരയ്ക്കല്‍ വിജയന്റെയും വിജിയുടെയും മകളാണ്.
മാനന്തവാടി മെഡിക്കല്‍ കോളജില്‍ സിസേറിയന് ശേഷം ശാരീരിക പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചികില്‍സയിലിരിക്കെയാണ് അന്ത്യം. സഹോദരങ്ങള്‍: ആതിര, അര്‍ച്ചന. നവജാത ശിശുക്കള്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. അനിഷയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് തവിഞ്ഞാല്‍ തിടങ്ങഴിയിലെ വീട്ടുവളപ്പില്‍ നടക്കും.