മുൻ ഭർത്താവിൽ നിന്ന് പ്രതിമാസം 6 ലക്ഷം രൂപ ജീവനാംശം നൽകണമെന്ന യുവതിയുടെ അപേക്ഷ കർണാടക ഹൈക്കോടതി തള്ളി

Update: 2024-08-23 05:58 GMT

ബംഗളൂരു: പ്രതിമാസം 6 ലക്ഷം രൂപ ജീവനാംശം നല്‍കണമെന്ന യുവതിയുടെ അപ്പീല്‍ കര്‍ണാടക ഹൈക്കോടതി തള്ളി.  'അവള്‍ക്ക് ചെലവഴിക്കണമെങ്കില്‍ അവള്‍ സമ്പാദിക്കട്ടെ' എന്നും കോടതി പറഞ്ഞു.

കുടുംബകോടതി നിശ്ചയിച്ച ജീവനാംശം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി നല്‍കിയ ഹരജി ജസ്റ്റിസ് ലളിത കണ്ണെഘണ്ടി അധ്യക്ഷയായ ബെഞ്ചാണ് പരിഗണിച്ചത്.

അപേക്ഷകയായ സ്ത്രീക്ക് ചെലവുകള്‍ക്കായി പ്രതിമാസം 6,16,300 ആവശ്യമുണ്ടോ? ഭര്‍ത്താവ് എത്ര സമ്പാദിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ഭാര്യക്ക് മെയിന്റനന്‍സ് നല്‍കാനാവില്ല.

പ്രതിമാസ ചെലവായി സ്വകാര്യ ചെലവുകളുടെ വിശദാംശങ്ങള്‍ യുവതി നല്‍കിയിട്ടുണ്ട്. കുട്ടികളോ മറ്റ് ചുമതലകളോ ഇതില്‍ പറയുന്നില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.

ഹരജിക്കാരിക്ക് പുറത്ത് നിന്ന് ഭക്ഷണം കഴിക്കണം, ഭക്ഷണത്തിന് മാസം 40,000 രൂപ വേണം, വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, മറ്റ് സാധനങ്ങള്‍ വാങ്ങാന്‍ 60,000 രൂപ ആവശ്യമാണ്.

കോടതി ഈ അപ്പീല്‍ യുക്തിരഹിതമായി കണക്കാക്കി. നിങ്ങള്‍ക്ക് കോടതിയില്‍ നിന്ന് ഒരു ഉത്തരവ് വേണമെങ്കില്‍ യഥാര്‍ഥ കണക്കുകള്‍ ആവശ്യമാണ്. ഈ ലക്ഷക്കണക്കിന് കണക്കുകള്‍ അനുവദിക്കില്ല, യഥാര്‍ഥ ചെലവുകള്‍ കോടതിയെ അറിയ്ക്കണം ഇല്ലാത്തപക്ഷം നിങ്ങളുടെ അപേക്ഷ ഉടന്‍ തന്നെ തള്ളിക്കളയുമെന്നും പറഞ്ഞു.

യഥാര്‍ഥ ചെലവുകള്‍ സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ യുവതിക്ക് അവസാന അവസരം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി വാദം കേള്‍ക്കുന്നത് സപ്തംബര്‍ ഒമ്പതിലേക്ക് മാറ്റി.

Tags:    

Similar News