ബംഗ്ലാദേശില്‍ നിന്നുള്ള മുസ്‌ലിം പൗരന്‍മാര്‍ക്ക് ചികില്‍സ നല്‍കരുതെന്ന് ബിജെപി
കൊല്‍ക്കത്ത: മുസ്‌ലിംകളായ ബംഗ്ലാദേശി പൗരന്‍മാര്‍ക്ക് ഇന്ത്യയില്‍ ചികില്‍സ നല്‍കരുതെന്നാവശ്യപ്പെട്ട് ബിജെപി നേതൃത്വത്തില്‍ പ്രതിഷേധം. പ്രദേശത്തെ ഒരു സ്വകാര്യ ആശുപത്രിക്കെതിരേയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബിജെപി നേതാവായ ലോക്കറ്റ് ചാറ്റര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ കാവിധാരികളായ നിരവധി സന്ന്യാസിമാരും പങ്കെടുത്തു. രാജ്യത്തിനാണ് പ്രാധാന്യമെന്നും ബംഗ്ലാദേശിലെ മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്ക് മാത്രമേ ചികില്‍സ നല്‍കാവൂയെന്നും പറയുന്ന ഒരു നിവേദനവും സംഘം ആശുപത്രിക്ക് കൈമാറി. ആശുപത്രിയില്‍ ചികില്‍സ നിഷേധിക്കുന്നതിന് പുറമെ കൊല്‍ക്കത്തയിലെ രണ്ടു പ്രധാന മേളകളിലും ബംഗ്ലാദേശി പൗരന്‍മാരെ വിലക്കിയിട്ടുണ്ട്. വിശ്വഭാരതി സര്‍വകലാശാലയില്‍ രണ്ടു ദിവസം നടക്കുന്ന ബംഗാളി സാഹിത്യോല്‍സവത്തിലും ബംഗ്ലാദേശി പൗരന്‍മാര്‍ക്ക് വിലക്കുണ്ട്.