സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്റ്റാന്‍ഫോര്‍ഡ് സീഡ് സ്പാര്‍ക്ക് പോഗ്രാമില്‍ ഉന്നത വിജയം
സംരംഭകരുടെ ആശയങ്ങള്‍ വിപുലരിക്കുന്നതിനും, നെറ്റ്‌വര്‍ക്ക് വളര്‍ത്തുന്നതിനും , ബിസിനസ്സ് മിടുക്ക് വര്‍ധിപ്പിക്കുന്നതിനുമായി നടത്തുന്ന പദ്ധതിയാണിതെന്ന് ടൈ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ നായര്‍ പറഞ്ഞു
കൊച്ചി: തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്ന് 140 സംരംഭക ടീം പങ്കെടുത്ത സ്റ്റാന്‍ഫോര്‍ഡ് സീഡ് സ്പാര്‍ക്ക് പ്രോഗ്രാമിന്റെ നാലാമത്തെ കൂട്ടായ്മയില്‍ ടൈ കേരള നാമനിര്‍ദ്ദേശം ചെയ്ത ഏഴ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിജയം.ബ്ലൂടിംബ്രെയും ഫോണോജിക്‌സും ടോപ്പ് സിക്‌സില്‍ ഇടംപിടിച്ചപ്പോള്‍, Ezygo.app, Kidvestor, Cookd, The Social Town, Qudrat എന്നിവയും വിജയികളുടെ ലിസ്റ്റില്‍ ഇടം നേടി.
സ്റ്റാന്‍ഫോര്‍ഡ് സീഡ് സ്പാര്‍ക്ക് വളര്‍ന്നുവരുന്ന സംരംഭക/ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന അഞ്ച് മാസത്തെ ഓണ്‍ലൈന്‍ പ്രോഗ്രാമാണ്. സംരംഭകരുടെ ആശയങ്ങള്‍ വിപുലരിക്കുന്നതിനും, നെറ്റ്‌വര്‍ക്ക് വളര്‍ത്തുന്നതിനും , ബിസിനസ്സ് മിടുക്ക് വര്‍ധിപ്പിക്കുന്നതിനുമായി നടത്തുന്ന പദ്ധതിയാണിതെന്ന് ടൈ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ നായര്‍ പറഞ്ഞു.
ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാം പൂര്‍ത്തിയാക്കിയവര്‍ക്ക് സ്റ്റാന്‍ഫോര്‍ഡ് ജിഎസ്ബി യുടെ സര്‍ട്ടിഫിക്കറ്റോടെ സീഡ് നെറ്റ് വര്‍ക്കില്‍ അവസരം ലഭിക്കും. ലീഡര്‍ഷിപ്പ് കോച്ചുകളും പ്രോ ബോണോ പ്രോജക്ട് കണ്‍സള്‍ട്ടന്റുകളും ലഭ്യമാവും. കഴിഞ്ഞ വര്‍ഷം ടൈ കേരള നാമനിര്‍ദ്ദേശം ചെയ്ത മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ, കേരളത്തില്‍ നിന്നുള്ള പരിചയസമ്പന്നരായ നിരവധി മെന്റര്‍മാരെയും ടൈ പരിപാടിക്കായി നാമനിര്‍ദ്ദേശം ചെയ്തുവെന്ന് അരുണ്‍ നായര്‍ പറഞ്ഞു.അഞ്ചാം കൂട്ടായ്മയിലേക്കുള്ള അപേക്ഷകള്‍ ഓഗസ്റ്റില്‍ സ്വീകരിക്കും. അപേക്ഷയ്ക്കായി 9074238011 എല്‍ദോസ് ജോണ്‍സണ്‍ (കെഎഎന്‍) ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.