എയര്‍ടെല്‍ ജീവനക്കാര്‍ക്ക് സൗജന്യ വാക്സിനേഷന്‍

അപ്പോളോ ആശുപത്രിയുമായി ചേര്‍ന്നാണ് എയര്‍ടെല്‍ ജീവനക്കാരായ എല്ലാവര്‍ക്കും വാക്സിനേഷന്‍ ലഭ്യമാക്കുന്നതെന്ന് ഭാരതി എയര്‍ടെല്‍ കേരള സര്‍ക്കിള്‍ സിഒഒ മാരുത് ദില്‍വാരോ അറിയിച്ചു

Update: 2021-06-02 09:12 GMT

കൊച്ചി: രാജ്യത്തെ പ്രമുഖ ടെലികോം ഓപറേറ്ററായ ഭാരതി എയര്‍ടെല്‍ ജീവനക്കാര്‍ക്ക് സൗജന്യ കൊവിഡ് വാക്സിനേഷന്‍ ലഭ്യമാക്കുന്നു. നിത്യവും ജനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എയര്‍ടെല്‍ സ്റ്റോര്‍, ഫീല്‍ഡ് ജീവനക്കാര്‍ ഉള്‍പ്പടെയുള്ള മുന്‍നിര ജീവനക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.അപ്പോളോ ആശുപത്രിയുമായി ചേര്‍ന്നാണ് എയര്‍ടെല്‍ ജീവനക്കാരായ എല്ലാവര്‍ക്കും വാക്സിനേഷന്‍ ലഭ്യമാക്കുന്നതെന്ന് ഭാരതി എയര്‍ടെല്‍ കേരള സര്‍ക്കിള്‍ സിഒഒ മാരുത് ദില്‍വാരോ അറിയിച്ചു .

എയര്‍ടെലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ഇ കാര്യം വ്യക്തമാക്കുന്നത്.വാക്സിനേഷന്‍ന്റെ മുഴുവന്‍ ചിലവും കമ്പനി വഹിക്കും എന്നും കത്തില്‍ പറയുന്നു.പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ബുദ്ധിമുട്ടേറിയ ഈ കാലത്ത് വീട്ടിലിരുന്നുള്ള ജോലക്കും പഠനത്തിനും ഡോക്ടര്‍മാരുമായുള്ള കണ്‍സള്‍ട്ടേഷനും വരെ ഈ ജീവനക്കാരുടെ സഹായം അത്യന്താപേക്ഷിതമാണ്.

നിലവിലെ സാഹചര്യത്തില്‍ വാക്സിനേഷനായി നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി ഒഴിവാക്കി കൊണ്ടാണ് കൊവിഡ് പ്രതിരോധത്തില്‍ ടെലികോം മേഖലയിലെ മുന്നണി പോരാളികളായ ഇവര്‍ക്ക് എയര്‍ടെല്‍ കുത്തിവയ്പ്പിനുള്ള സൗകര്യം ഒരുക്കുന്നത്. ഇതിലൂടെ വലിയ ഒരു വിഭാഗം അവശ്യ സെര്‍വീസുകളില്‍ പെടുന്ന ഇത്തരത്തിലുള്ളവരുടെ വാക്സിനേഷന്‍ ഉറപ്പു വരുത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്തെ 35 നഗരങ്ങളിലായി ക്യാംപുകള്‍ ഒരുക്കിയിട്ടുണ്ട്. വാക്സിനേഷന്റെ മുഴുവന്‍ ചിലവും പൂര്‍ണമായും കമ്പനി വഹിക്കും.ജീവനക്കാര്‍ക്ക് സൗജന്യമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News