വേഗതയേറിയ ഓട്ടോ ഫോക്കസുമായിസോണിയുടെ മിറര്‍ലെസ് കാമറ

ബയോണ്‍സ് എക്‌സ് ഇമേജ് പ്രോസസിങ്ങ് എഞ്ചിന്‍, 4 കെ വീഡിയോ റെക്കോഡിങ്ങ്, 180 ഡിഗ്രിയില്‍ പൂര്‍ണ്ണമായും തിരിക്കാന്‍ കഴിയുന്ന എല്‍ സി ഡി ടച്ച് സ്‌ക്രീന്‍, എന്നിവയാണ് മറ്റ് സവിശേഷതകള്‍.24.2 എംഡി എപി എസ്-സി വലുപ്പമുള്ള ഇമേജ് സെന്‍സര്‍, ചിത്രങ്ങള്‍ക്ക് മികവും കളര്‍ റിപ്രൊഡക്ഷനും ലഭ്യമാക്കുന്ന ബയോണ്‍സ് എക്‌സ് പ്രോസസര്‍, എന്നിവയും ശ്രദ്ധേയമാണ്.

Update: 2019-02-10 11:23 GMT

കൊച്ചി: സോണിയുടെ ഇ-മൗണ്ട് മിറര്‍ലെസ് കാമറ ശ്രേണിയില്‍, പുതിയ മോഡലായ 06400 കാമറ വിപണിയില്‍ എത്തി.ഏറ്റവും വേഗതയേറിയ 0.02 സെക്കന്റിന്റെ ഓട്ടോ ഫോക്കസ്, റിയല്‍ ടൈം ട്രാക്കിങ്ങ് എന്നിവ പുതിയ കാമറയെ വ്യത്യസ്തമാക്കുന്നതായി അധികൃതര്‍ അവകാശപ്പെടുന്നു.ബയോണ്‍സ് എക്‌സ് ഇമേജ് പ്രോസസിങ്ങ് എഞ്ചിന്‍, 4 കെ വീഡിയോ റെക്കോഡിങ്ങ്, 180 ഡിഗ്രിയില്‍ പൂര്‍ണ്ണമായും തിരിക്കാന്‍ കഴിയുന്ന എല്‍ സി ഡി ടച്ച് സ്‌ക്രീന്‍, എന്നിവയാണ് മറ്റ് സവിശേഷതകള്‍.24.2 എംഡി എപി എസ്-സി വലുപ്പമുള്ള ഇമേജ് സെന്‍സര്‍, ചിത്രങ്ങള്‍ക്ക് മികവും കളര്‍ റിപ്രൊഡക്ഷനും ലഭ്യമാക്കുന്ന ബയോണ്‍സ് എക്‌സ് പ്രോസസര്‍, എന്നിവയും ശ്രദ്ധേയമാണ്. 06400 കാമറ (ബോഡി)യുടെ വില 75,990 രൂപയും എസ് ഇ എല്‍ പി 1650 ലെന്‍സോടു കൂടിയ 06400 കാമറയുടെ വില 85990 രൂപയും, എസ് ഇ എല്‍ 18135 ലെന്‍സുള്ളതിന് 109,990 രൂപയുമാണ് വില.24.2 എം പിയാണ് റസലൂഷന്‍, വേഗതയേറിയ പുതിയ ലോകത്തെ ഏറ്റവും വേഗതയേറിയ ഓട്ടോ ഫോക്കസ് കാമറ കൊണ്ട് ബന്ധിപ്പിക്കുകയാണ് സോണിയുടെ ലക്ഷ്യം. സോണിയുടെ എ പി എസ്-സി മിറര്‍ലെസ് കാമറയില്‍ ആദ്യമായി എച്ച് എല്‍ ജി പിക്ചര്‍ പ്രൊഫൈല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും പുതിയ കാമറയിലാണ്. ടൈം-ലാപ്‌സ് വീഡിയോകള്‍ക്കായി, പുതിയ കാമറയില്‍ ബില്‍റ്റ്-ഇന്‍-ഇന്റര്‍വെല്‍ റെക്കോഡിങ്ങ് ഉണ്ട്. ഒരു സെക്കന്‍ഡിനും 60 സെക്കഡിനും ഇടയ്ക്ക് ഇത് ക്രമീകരിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി

Tags:    

Similar News