ബെംഗളൂരുവില്‍ കസ്റ്റമര്‍ കോണ്‍ടാക്റ്റ് സെന്ററുമായി ഫെഡറല്‍ ബാങ്ക്

ഫെഡറല്‍ ബാങ്ക് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ശാലിനി വാര്യര്‍ ഉദ്ഘാടനം ചെയ്തു.

Update: 2019-01-05 02:32 GMT

കൊച്ചി: ഫെഡറല്‍ ബാങ്ക് ബെംഗളൂരു വൈറ്റ്ഫീല്‍ഡില്‍ പുതിയ ഉപഭോക്തൃ സമ്പര്‍ക്ക കേന്ദ്രം(കസ്റ്റമര്‍ കോണ്‍ടാക്റ്റ് സെന്റര്‍) ആരംഭിച്ചു. ഫെഡറല്‍ ബാങ്ക് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ശാലിനി വാര്യര്‍ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള ഉപഭോക്താക്കളുടെയും പുതിയ ഉപഭോക്താക്കളുടെയും ഔട്ട്ബൗണ്ട് കോളുകള്‍ ഇനി മുതല്‍ പുതിയകേന്ദ്രത്തിലാവും കൈകാര്യം ചെയ്യുക. കൊച്ചിയില്‍ നിലവിലുള്ള കേന്ദ്രത്തിനു പുറമെയാണ് ബെംഗളൂരുവില്‍ പുതിയ ഉപഭോക്തൃ സമ്പര്‍ക്ക കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

    സേവനങ്ങളും ഉല്‍പന്നങ്ങളും വിപുലമാക്കുകയും രാജ്യത്താകമാനം ലഭ്യമാവുകയും ചെയ്ത് ഉപഭോക്തൃ ശൃംഖല കൂടുതല്‍ ശക്തിപ്പെടുത്തി വരികയാണു ബാങ്ക്. ഉപഭോക്താക്കളുമായുള്ള ദൃഢ ബന്ധത്തിന്റെയും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയും ചെയ്യുക എന്ന ബാങ്കിന്റെ പ്രഖ്യാപിത നയത്തിന്റെയും തെളിവാണ് പുതിയ കേന്ദ്രമെന്നും ശാലിനി വാര്യര്‍ പറഞ്ഞു. പ്രമുഖ കോള്‍ സെന്റര്‍ സേവന ദാതാവായ കോണ്‍സെന്‍ട്രിക്‌സ് സര്‍വീസസുമായി സഹകരിച്ചാണ് ബെംഗളൂരുവില്‍ ഉപഭോക്തൃ സമ്പര്‍ക്ക കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ഫെഡറല്‍ ബാങ്കുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോവമുണ്ടെന്ന് കോണ്‍സെന്‍ട്രിക്‌സ് സീനിയര്‍ ഡയറക്ടര്‍ അനില്‍കുമാര്‍ പറഞ്ഞു. ഉന്നതനിലവാരത്തിലുളള സേവനങ്ങള്‍ ബെംഗളൂരു സെന്ററില്‍ നിന്നു നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





Tags:    

Similar News