ഇന്ത്യന്‍ ഓയില്‍ വൈദ്യുത വാഹന ചാര്‍ജിംഗ് പോയിന്റ് ഉദ്ഘാടനം ചെയ്തു

ഇന്ത്യന്‍ ഓയിലിന്റെ ആറാമത്തെ വൈദ്യുത വൈഹന ചാര്‍ജിംഗ് സ്‌റ്റേഷനാണ് ഇത്.ഹരിതവും സംശുദ്ധവുമായ ഇന്ധനം ലഭ്യമാക്കുന്നതില്‍ ഇന്ത്യന്‍ ഓയിലിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് വൈദ്യുത വാഹന സര്‍വീസ് കേന്ദ്രങ്ങളെന്ന് അധികൃതര്‍ പറഞ്ഞു.ഇടപ്പള്ളി യുണൈറ്റഡ് ഫ്യുവല്‍സില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിലെ പ്രഥമ വൈദ്യുത വാഹന ചാര്‍ജിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്

Update: 2021-01-21 09:21 GMT

കൊച്ചി: ഇന്ത്യന്‍ ഓയിലിന്റെ വൈദ്യുത വാഹന ചാര്‍ജിംഗ് പോയിന്റ് വൈറ്റില കോകോ റീട്ടെയില്‍ ഔട്ട്‌ലറ്റില്‍ കേന്ദ്ര എണ്ണ, പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറി തരുണ്‍ കപൂര്‍ ഉദ്ഘാടനം ചെയ്തു.ഇന്ത്യന്‍ ഓയില്‍ കേരള സ്റ്റേറ്റ് തലവനും എണ്ണ കമ്പനികളുടെ കേരള-ലക്ഷദ്വീപ് കോ-ഓര്‍ഡിനേറ്ററുമായ വി സി അശോകന്‍ അധ്യക്ഷത വഹിച്ചു.ഇന്ത്യന്‍ ഓയിലിന്റെ ആറാമത്തെ വൈദ്യുത വൈഹന ചാര്‍ജിംഗ് സ്‌റ്റേഷനാണ് ഇത്.ഹരിതവും സംശുദ്ധവുമായ ഇന്ധനം ലഭ്യമാക്കുന്നതില്‍ ഇന്ത്യന്‍ ഓയിലിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് വൈദ്യുത വാഹന സര്‍വീസ് കേന്ദ്രങ്ങളെന്ന് അധികൃതര്‍ പറഞ്ഞു.

ഇടപ്പള്ളി യുണൈറ്റഡ് ഫ്യുവല്‍സില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിലെ പ്രഥമ വൈദ്യുത വാഹന ചാര്‍ജിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്.ടാറ്റാ പവറിന്റെ പങ്കാളിത്തത്തോടെയാണ് ഇന്ത്യന്‍ ഓയില്‍ ഇ വി ചാര്‍ജിംഗ് പോയിന്റ് സ്ഥാപിക്കുന്നത്.ടാറ്റാ ടൈഗര്‍,മഹീന്ദ്ര വെരിറ്റോ എന്നീ വാഹനങ്ങളും ചാര്‍ജ് ചെയ്യാന്‍ ഇവിടെ സൗകര്യം ഉണ്ട്.രണ്ട് സാക്ഷം പ്രചരണ വാഹനങ്ങള്‍ തരുണ്‍ കപൂര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

ഒരു വാഹനം വടക്കന്‍ കേരളത്തിലും രണ്ടാമത്തേത് തെക്കന്‍ കേരളത്തിലും പര്യടനം നടത്തും.ഇന്ത്യന്‍ ഓയിലിന്റെ നിരവധി പരിസ്ഥിതി സൗഹൃദ പരിപാടികള്‍ക്ക് തരുണ്‍ കപൂര്‍ കൊച്ചിയില്‍ തുടക്കം കുറിച്ചു.സാക്ഷം പ്രചാരണ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.എല്‍പിജി പഞ്ചായത്തുകള്‍,സൈക്ലോത്തോണ്‍,വാക്കത്തോണ്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി

Tags:    

Similar News