ഇന്ത്യന്‍ ഓയില്‍ കേരളത്തില്‍ അഞ്ഞൂറ് കോടി രൂപ നിക്ഷേപിക്കും
റീട്ടെയില്‍ ശൃംഖല വികസിപ്പിക്കുന്നതിനാണ് പ്രസ്തുത നിക്ഷേപം. സംസ്ഥാനത്തു 884 ലൊക്കേഷനുകളിലാണ് പുതിയ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുക. ഇതില്‍ 513 ലൊക്കേഷനുകളുടെ സെലെക്ഷന്‍ പൂര്‍ത്തിയായി നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ജനുവരി വരെ 23 റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ കമ്മീഷന്‍ ചെയ്തിട്ടുണ്ട്. ഫെബ്രുവരി, മാര്‍ച്ചു മാസങ്ങളില്‍ 25 എണ്ണം കൂടി തുറക്കുന്നതാണ്.കൊച്ചി പാചകവാതക ടെര്‍മിനലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്. കൊച്ചി-സേലം പൈപ്പ് ലൈനില്‍ കെ ആര്‍ എല്‍ - ഉദയംപേരൂര്‍ സെക്ഷനിലെ കമ്മീഷനിങ് പൂര്‍ത്തിയായി
കൊച്ചി: ഇന്ത്യന്‍ ഓയില്‍ സംസ്ഥാനത്തു അഞ്ഞൂറ് കോടി രൂപയുടെ നിക്ഷേപം അധികമായി നടത്തുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കേരള തലവനും ചീഫ് ജനറല്‍ മാനേജരുമായ വി സി അശോകം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റീട്ടെയില്‍ ശൃംഖല വികസിപ്പിക്കുന്നതിനാണ് പ്രസ്തുത നിക്ഷേപം. സംസ്ഥാനത്തു 884 ലൊക്കേഷനുകളിലാണ് പുതിയ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുക. ഇതില്‍ 513 ലൊക്കേഷനുകളുടെ സെലെക്ഷന്‍ പൂര്‍ത്തിയായി നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ജനുവരി വരെ 23 റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ കമ്മീഷന്‍ ചെയ്തിട്ടുണ്ട്. ഫെബ്രുവരി, മാര്‍ച്ചു മാസങ്ങളില്‍ 25 എണ്ണം കൂടി തുറക്കുന്നതാണ്.കൊച്ചി പാചകവാതക ടെര്‍മിനലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്. കൊച്ചി - സേലം പൈപ്പ് ലൈനില്‍ കെ ആര്‍ എല്‍ - ഉദയംപേരൂര്‍ സെക്ഷനിലെ കമ്മീഷനിങ് പൂര്‍ത്തിയായി.
കൊച്ചിയില്‍ പാചകവാതക ലഭ്യത ഉറപ്പുവരുത്തുവാന്‍ ഇത് മൂലം കഴിഞ്ഞിട്ടുണ്ട്. റോഡിലെ ബുള്ളറ്റ് ടാങ്കറുകളുടെ എണ്ണം കുറയ്ക്കുവാന്‍ ഇത് സഹായകമാണ്.2019 ഏപ്രില്‍ - 2020 ജനുവരി വരെയുള്ള കാലയളവില്‍ പെട്രോളിയം വ്യവസായം വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ വ്യവസായം 7 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വിമാന ഇന്ധനം 17.4 ശതമാനം, പെട്രോള്‍ 9.4 ശതമാനം, എല്‍ പി ജി 5.7 ശതമാനം, ഡീസല്‍ 2.2 ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ചാ നിരക്കുകള്‍. ഇന്ത്യന്‍ ഓയിലിന് വിപണിയില്‍ ഗണ്യമായ പങ്കാളിത്തമാണ് ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.2020 ഏപ്രില്‍ മുതല്‍ ബി എസ് 6 നിലവാരത്തില്‍ ഉള്ള ഇന്ധനം എന്ന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഓയില്‍, പെട്രോളിന്റെയും ഡീസലിന്റെയും മെച്ചപ്പെടുത്താന്‍ ശക്തമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ബി എസ് നാലില്‍ നിന്നും ബി എസ ആറിലേക്കു കടക്കുമ്പോള്‍ സള്‍ഫര്‍ അനുപാതം ദശലക്ഷത്തിനു അമ്പതു പാര്‍ട്ട്‌സില്‍ നിന്നും പത്തു ആയി കുറയും.
എണ്ണ ടാങ്കറുകള്‍ ഇപ്പോള്‍ തന്നെ സള്‍ഫര്‍ കുറഞ്ഞ ഇന്ധനമാണ് ഉപയോഗിക്കുന്നത്.തിരുവനന്തപുരം ആനയറയില്‍ ഇന്ത്യന്‍ ഓയില്‍ ഔര്‍ ഇന്റഗ്രെറ്റഡ് ഫ്യുവല്‍ കോംപ്ലക്‌സ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. എല്‍ എന്‍ ജി സ്റ്റോറേജ്, ഉല്‍പ്പാദനം, വിതരണം, പെട്രോള്‍ ഡീസല്‍, ലൂബ്‌സ്, സി എന്‍ ജി എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. കെ എസ ആര്‍ ടി സി ബസുകള്‍ക്കുള്ള പമ്പും ഇ വി ചാര്‍ജിങ് സ്റ്റേഷനും ഇവിടെ ഉണ്ട്.സി എന്‍ ജി വിതരണ രംഗത്തും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കുതിച്ചുചാട്ടമാണ് നടത്തിയിട്ടുള്ളത്. ആറു ഔട്ട്‌ലെറ്റുകള്‍ ആണ് ഇപ്പോള്‍ ഉള്ളത്. അടുത്ത് തന്നെ ഇത് ഇരുപതു എണ്ണമായി വര്‍ധിപ്പിക്കും. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ സി എന്‍ ജി ഉടനെ ലഭ്യമാവും. 2022 അവസാനത്തോടെ കേരളത്തില്‍ 200 സി എന്‍ ജി സ്റ്റേഷനുകളാണ് ലക്ഷ്യമിടുന്നതെന്നും വി സി അശോകം പറഞ്ഞു.
സംസ്ഥാനത്തു ഒട്ടാകെ ഇ വി ചാര്‍ജിങ് സ്റ്റേഷനുകള്‍ തുറക്കാന്‍ ഇന്ത്യന്‍ ഓയില്‍ പരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. നിലവില്‍ രണ്ടു ഇവി ചാര്‍ജിങ് സ്റ്റേഷനുകളാണ് ഇന്ത്യന്‍ ഓയിലിന് ഉള്ളത്. ഉടന്‍ തന്നെ 14 എണ്ണം കൂടി നിലവില്‍ വരും.ഇന്ത്യന്‍ ഓയിലിന്റെ 432 റീട്ടെയില്‍ വിപണന കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്നവയാണ്. അടുത്ത ചില മാസങ്ങള്‍ക്കുള്ളില്‍ നൂറെണ്ണം കൂടി സൗരോര്‍ജ്ജത്തിന്റെ കീഴില്‍ ആക്കും. 2021 മാര്‍ച്ചോടെ നൂറു ശതമാനം റീട്ടെയില്‍ കേന്ദ്രങ്ങളും സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്നവയായി മാറും.ഇന്ത്യന്‍ ഓയില്‍ സംശുദ്ധമായ പാചകവാതകത്തിന് മുന്‍തൂക്കം നല്‍കുന്നുണ്ട്.
ഇന്‍ഡെയിന്‍ എല്‍ പി ജിക്ക് കേരളത്തില്‍ 48 ശതമാനം വിപണി പങ്കാളിത്തമുണ്ട്. നടപ്പു സാമ്പത്തിക വര്ഷം ഇന്‍ഡെയിന്‍ വില്‍പ്പന 500 മെട്രിക് ടണ്‍ ആയി ഉയരുമെന്നാണ് പ്രതീക്ഷ. നിലവില്‍ 337 ഇന്‍ഡെയിന്‍ വിതരണക്കാര്‍ 51.8 ലക്ഷം ഉപഭോക്താക്കളുടെ പാചകവാതക ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ചീഫ് ജനറല്‍ മാനേജര്‍ എന്‍ഞ്ചനിയറിങ് സി എന്‍ രാജേന്ദ്ര കുമാര്‍, ചീഫ് ജനറല്‍ മാനേജര്‍ എല്‍ പി ജി എസ് ധനാപാണ്ട്യന്‍, ജനറല്‍ മാനേജര്‍ റീട്ടെയില്‍ സെയില്‍സ് പി കെ രാജേന്ദ്ര, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഓപറേഷന്‍സ് ബി ആര്‍ യു നായര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.