ജിയോ ഓള്‍ ഇന്‍ വണ്‍ പ്ലാനുകള്‍ അവതരിപ്പിച്ചു

മറ്റു സേവന ദാതാക്കള്‍ക്കു നല്‍കേണ്ടി വന്നിരുന്ന ഐ യു സി ചാര്‍ജുകള്‍ ഉണ്ടാക്കിയിരുന്ന ആശയകുഴപ്പങ്ങള്‍ക് പരിഹാരമായി കൂടുതല്‍ ആനുകൂല്യങ്ങളോടെയാണ് ജിയോ പുതിയ ഓള്‍ ഇന്‍ വന്‍ പ്ലാനുകള്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി..222, 333, 444 തുടങ്ങിയവയാണ് പുതിയ പ്ലാനുകള്‍

Update: 2019-10-22 03:26 GMT

കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം സേവന ധാതാക്കളിലൊന്നായ ജിയോയുടെ പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു.മറ്റു സേവന ദാതാക്കള്‍ക്കു നല്‍കേണ്ടി വന്നിരുന്ന ഐ യു സി ചാര്‍ജുകള്‍ ഉണ്ടാക്കിയിരുന്ന ആശയകുഴപ്പങ്ങള്‍ക് പരിഹാരമായി കൂടുതല്‍ ആനുകൂല്യങ്ങളോടെയാണ് ജിയോ പുതിയ ഓള്‍ ഇന്‍ വന്‍ പ്ലാനുകള്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി..222, 333, 444 തുടങ്ങിയവയാണ് പുതിയ പ്ലാനുകള്‍.222 രൂപ പ്ലാനില്‍ ജിയോ-ടു-ജിയോ കോളുകള്‍ക്കൊപ്പം പ്രതിദിനം 2 ജിബി ഡേറ്റയും പ്രതിദിനം 100 എസ്എംഎസും ലഭിക്കും.

28 ദിവസമാണ് കാലാവധി. മറ്റ് നെറ്റ്വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്കായി ജിയോ 1000 ഐയുസി ഫ്രീ മിനിറ്റുകള്‍ ബണ്ടില്‍ ചെയ്യുന്നുണ്ട്. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്‌ക്രിപ്ഷനും ലഭിക്കും.333 രൂപ പ്ലാനില്‍ കാലാവധി ഒഴികെ എല്ലാ ആനുകൂല്യങ്ങളിലും ഇത് 222 രൂപ പ്ലാനിന് സമാനമാണ്. വരിക്കാര്‍ക്ക് 56 ദിവസത്തെ കാലാവധി ലഭിക്കും. പക്ഷേ 1000 സൗജന്യ ഐയുസി മിനിറ്റുകളും സൗജന്യ ജിയോ-ടു-ജിയോ കോളുകളും ഉപയോഗിക്കാം. ഡേറ്റ പ്രതിദിനം 2 ജിബിയില്‍ തുടരും.444 രൂപ പ്ലാന്‍ 84 ദിവസത്തെ കാലാവധി വാഗ്ദാനം ചെയ്യുന്നു. മറ്റ് രണ്ട് പ്ലാനുകളില്‍ നിന്നും അതേ ആനുകൂല്യങ്ങള്‍ നിലനിര്‍ത്തുന്നു. പ്രതിദിനം 2 ജിബി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ്, 1000 സൗജന്യ ഐയുസി മിനിറ്റ്, സൗജന്യ ജിയോ-ടു-ജിയോ കോളുകള്‍ ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News