കൊട്ടക്ക് സെക്യൂരിറ്റീസും, ഷെയര്‍വെല്‍ത്തും ബിസിനസ്സ് സഖ്യം പ്രഖ്യാപിച്ചു
തൃശ്ശൂര്‍ ആസ്ഥാനമായുള്ള ഷെയര്‍വെല്‍ത്തിന്റെ കേരളം,തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള 40,000ലധികം നിക്ഷേപകര്‍ക്കും, ഇടപാടുകാര്‍ക്കും കൊട്ടക്കിന്റെ സേവനങ്ങള്‍ ലഭ്യമാവുന്നതിന് സഖ്യത്തിലൂടെ വഴിയൊരുങ്ങുമെന്ന് കൊട്ടക്ക് സെക്യൂരിറ്റീസിന്റെ മാനേജിംഗ് ഡയറക്ടറും, സിഇിഒയുമായ ജയ്ദീപ് ഹന്‍സ്‌രാജ് പറഞ്ഞു.
കൊച്ചി: ഷെയര്‍വെല്‍ത്ത് സെക്ക്യൂരിറ്റീസ് ലിമിറ്റഡുമായി ബിസിനസ്സ് ധാരണയില്‍ എത്തിച്ചേര്‍ന്നതായി കൊട്ടക്ക് സെക്യൂരിറ്റീസ് ലിമിറ്റഡ് അധികൃതര്‍. തൃശ്ശൂര്‍ ആസ്ഥാനമായുള്ള ഷെയര്‍വെല്‍ത്തിന്റെ കേരളം,തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള 40,000ലധികംനിക്ഷേപകര്‍ക്കും, ഇടപാടുകാര്‍ക്കും കൊട്ടക്കിന്റെ സേവനങ്ങള്‍ ലഭ്യമാവുന്നതിന് സഖ്യത്തിലൂടെ വഴിയൊരുങ്ങുമെന്ന് കൊട്ടക്ക് സെക്യൂരിറ്റീസിന്റെ മാനേജിംഗ് ഡയറക്ടറും, സിഇിഒയുമായ ജയ്ദീപ് ഹന്‍സ്‌രാജ് പറഞ്ഞു.
ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ 40,000ലധികം നിക്ഷേപര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനുള്ള അവസരം സഖ്യത്തിലൂടെ കൈവന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണ്. സാധ്യമായ ഏറ്റവും മികച്ച സേവനം തടസ്സങ്ങളൊന്നുമില്ലാതെ എല്ലാ ഇടപാടുകാര്‍ക്കും ലഭ്യമാക്കുമെന്നും ജയ്ദീപ് ഹന്‍സ്‌രാജ് പറഞ്ഞു.
കൊട്ടക്ക് സെക്യൂരിറ്റീസുമായി ബിസിനസ്സ് സഖ്യത്തില്‍ ഏര്‍പ്പെടാനായതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ഷെയര്‍വെല്‍ത്ത് മാനേജിംഗ് ഡയറക്ടറും, സിഇഒയുമായ രാമകൃഷ്ണന്‍ ടിബി പറഞ്ഞു.നിക്ഷേപകര്‍ക്കും ഇടപാടുകാര്‍ക്കും ഊര്‍ജ്ജസ്വലമായ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ വൈവിധ്യങ്ങളായ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിന് കൊട്ടക്കുമായുളള സഖ്യം സഹായിക്കുമെന്നും രാമകൃഷ്ണന്‍ ടി ബി പറഞ്ഞു.