കണ്ടും തൊട്ടും ഓണ്‍ലൈന്‍ വ്യാപാരം; വേദിയൊരുക്കി റിഫ്റ്റ് ഫാഷന്‍ മാള്‍

www.riift.in എന്ന വെബ്സൈറ്റ് വഴി ഇ-സ്റ്റോറായാണ് റിഫ്റ്റിന്റെ പ്രവര്‍ത്തനം. ഫാഷന്‍-ടെക്സ്‌റ്റൈല്‍സ് മേഖലയിലെ 800ല്‍പ്പരം മൊത്ത വ്യാപാരികളും ഉല്‍പ്പാദകരും തങ്ങളുടെ ഉല്‍പന്നങ്ങള്‍ ഈ ഫാഷന്‍ മാളില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് റിഫ്റ്റ് ഫാഷന്‍ മാള്‍ ഇവന്റ്സ് ആന്റ് പ്രമോഷന്‍സ് ഡയറക്ടര്‍ റോയ് പി ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.റിഫ്റ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഈ ഉല്‍പ്പന്നങ്ങള്‍ കാണാം എന്നു മാത്രമല്ല, തങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിയ്ക്കുന്ന ഉല്‍പന്നങ്ങള്‍ നേരിട്ട് കണ്ട് ഗുണനിലവാരം ഉറപ്പു വരുത്താനുള്ള അവസരം കൂടി ഒരുക്കുകയാണ് റിഫ്റ്റ് ഫാഷന്‍ മാള്‍ എന്നും അദ്ദേഹം പറഞ്ഞു

Update: 2019-07-16 01:40 GMT

കൊച്ചി: ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ ഉദ്ദേശിയ്ക്കുന്ന ഉല്‍പ്പന്നങ്ങള്‍ നേരിട്ട് കാണുവാനും, കൈയ്യിലെടുത്ത് ഗുണനിലവാരം നേരിട്ട് ഉറപ്പിക്കാനുള്ള പ്ലാറ്റ് ഫോം ഒരുക്കി കൊച്ചി വൈറ്റില പാലകാട് ബില്‍ഡിംഗില്‍ പ്രവര്‍ത്തിയ്ക്കുന്ന റിഫ്റ്റ് ഫാഷന്‍ മാള്‍ എന്ന ഇ-ബിസിനസ്സ് സ്ഥാപനം. www.riift.in എന്ന വെബ്സൈറ്റ് വഴി ഇ-സ്റ്റോറായാണ് റിഫ്റ്റിന്റെ പ്രവര്‍ത്തനം. ഫാഷന്‍-ടെക്സ്‌റ്റൈല്‍സ് മേഖലയിലെ 800ല്‍പ്പരം മൊത്ത വ്യാപാരികളും ഉല്‍പ്പാദകരും തങ്ങളുടെ ഉല്‍പന്നങ്ങള്‍ ഈ ഫാഷന്‍ മാളില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് റിഫ്റ്റ് ഫാഷന്‍ മാള്‍ ഇവന്റ്സ് ആന്റ് പ്രമോഷന്‍സ് ഡയറക്ടര്‍ റോയ് പി ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.റിഫ്റ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഈ ഉല്‍പ്പന്നങ്ങള്‍ കാണാം എന്നു മാത്രമല്ല, തങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിയ്ക്കുന്ന ഉല്‍പന്നങ്ങള്‍ നേരിട്ട് കണ്ട് ഗുണനിലവാരം ഉറപ്പു വരുത്താനുള്ള അവസരം കൂടി ഒരുക്കുകയാണ് റിഫ്റ്റ് ഫാഷന്‍ മാള്‍ എന്നും അദ്ദേഹം പറഞ്ഞു.ഇതിന്റെ അദ്യ പടിയായി മുംബൈയില്‍ നിന്നും സൂറത്തില്‍ നിന്നുമുള്ള മൊത്ത വ്യാപാരികളുടെയും ഉല്‍പാദകരുടെയും ഓണം വ്യാപാരമേള റിഫ്റ്റ് ഫാഷന്‍ മാളില്‍ ആരംഭിച്ചു. ഓണ്‍ലൈനായി ഷോപ്പിംഗ് നടത്താന്‍ ഉദ്ദേശിക്കുന്ന വസ്ത്രങ്ങളോ-അനുബന്ധ ഉല്‍പ്പന്നങ്ങളോ എന്തായാലും അതെല്ലാം നേരില്‍ കണ്ടും തൊട്ടറിഞ്ഞും ഗുണനിലവാരം ഉറപ്പു വരുത്താന്‍ സാധിക്കും. സംസ്ഥാനത്ത് സമ്മര്‍ദ്ദവും പ്രതിസന്ധിയും നേരിടുന്ന വ്യാപാരികള്‍, നൂതന സംരഭകര്‍, ഫാഷന്‍ ഡിസൈനേഴ്സ്, ഫാഷന്‍-ടെക്സ്‌റ്റൈല്‍സ് മേഖലയില്‍ അഭിരുചിയുള്ള വീട്ടമ്മമാര്‍ എന്നിവരെ ഈ സ്റ്റോറില്‍ അണി നിരത്തി അവര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കാനും വില്‍ക്കാനും, ഉല്‍പ്പന്ന നിര്‍മ്മാണത്തിനായുള്ള അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാനുമുള്ള ഒരു വേദികൂടി ഒരുക്കി നല്‍കുകയാണ് റിഫ്‌റ്റെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ 14 ജില്ലകളിലേയും വ്യാപാരികളെയും മറ്റും ഒരു പ്ലാറ്റ് ഫോമില്‍ അണി നിരത്തുക വഴി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അതത് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങള്‍ വഴി നേരിട്ട് പരിശോധിയ്ക്കാന്‍ ഉപഭോക്താക്കള്‍ക്കും സാധിയ്ക്കുന്നു. ആദ്യമായാണ് ഇത്തരത്തിലൊരു ആശയം അവതരിപ്പിയ്ക്കപ്പെടുന്നതെന്നും റോയ് പി ആന്റണി പറഞ്ഞു.റിഫ്റ്റ് ഫാഷന്‍ മാള്‍ ഡയറക്ടര്‍ ആന്റ് ചെയര്‍ പേഴ്സണ്‍ അമ്മിണി ജോസഫ്, അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ പി കെ മോഹനന്‍, പ്രൊഡക്ട്സ് ആന്റ് ഫാഷന്‍സ് ഡയറക്ടര്‍ റൂബി ഡി പുന്‍ജാ, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ കെ സുരേഷ് ബാബു , ഓവര്‍സീസ് ഡയറക്ടര്‍ ക്യാപ്റ്റന്‍ ഹരികുമാര്‍ നായര്‍, ലീഗല്‍ അഫയേഴ്സ് ഡയറക്ടര്‍ അഡ്വ.രാജേഷ് കുമാര്‍, ഐടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി പി അലി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

Tags:    

Similar News