പി ആര്‍ പ്രഫഷണലുകളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ആശയ വിനിമയ പരിശീലനം: ആഡ്ഫാക്ടേഴ്സും അപ്ഗ്രാഡും ധാരണയില്‍

ബിസിനസ് സ്‌കൂളായ എംഐസിഎ.യില്‍ നിന്നുള്ള വിദഗ്ദ്ധര്‍ രൂപകല്‍പന ചെയ്ത പദ്ധതികളാവും ഇതിന് പ്രയോജനപ്പെടുത്തുക.സാമൂഹ്യ മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ റെപ്യൂട്ടേഷന്‍ മാനേജുമെന്റ്, മള്‍ട്ടി മീഡിയയുടെ വിവിധ സാധ്യതകള്‍, ഡിജിറ്റല്‍ അനലിറ്റിക്സ്, ക്യാംപെയിന്‍ തയ്യാറാക്കല്‍, ഡിജിറ്റല്‍ ക്രൈസിസ് മാനേജുമെന്റ് തുടങ്ങിയ മേഖലകളില്‍ ആഴത്തിലുള്ള പരിശീലനം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

Update: 2019-08-13 10:56 GMT

കൊച്ചി: ഇന്ത്യയിലെ മുന്‍ നിര പബ്ലിക് റിലേഷന്‍സ് സ്ഥാപനമായ ആഡ്ഫാക്ടേഴ്സ് തങ്ങളുടെ 300 ജീവനക്കാര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിങിലും ആശയ വിനിമയത്തിലും പോസ്റ്റ് ഗ്രാജുവേറ്റ് സര്‍ട്ടിഫിക്കേഷന്‍ തലത്തിലുള്ള പരിശീലനം നല്‍കാന്‍ മുന്‍നിര വിദ്യാഭ്യാസ കമ്പനിയായ അപ്ഗ്രാഡുമായി ധാരണയിലെത്തി. ബിസിനസ് സ്‌കൂളായ എംഐസിഎ.യില്‍ നിന്നുള്ള വിദഗ്ദ്ധര്‍ രൂപകല്‍പന ചെയ്ത പദ്ധതികളാവും ഇതിന് പ്രയോജനപ്പെടുത്തുക.സാമൂഹ്യ മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ റെപ്യൂട്ടേഷന്‍ മാനേജുമെന്റ്, മള്‍ട്ടി മീഡിയയുടെ വിവിധ സാധ്യതകള്‍, ഡിജിറ്റല്‍ അനലിറ്റിക്സ്, ക്യാംപെയിന്‍ തയ്യാറാക്കല്‍, ഡിജിറ്റല്‍ ക്രൈസിസ് മാനേജുമെന്റ് തുടങ്ങിയ മേഖലകളില്‍ ആഴത്തിലുള്ള പരിശീലനം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആഡ്ഫാക്ടേഴ്സിന്റെ ഡല്‍ഹി, ബംഗളൂരു ഓഫിസുകളില്‍ നിന്നുള്ള ആദ്യ 100 ജീവനക്കാരുടെ ആദ്യ ബാച്ച് പരിശീലനം ഇതിനകം ആരംഭിച്ചു. ആദ്യ ഘട്ടം 2020 ജൂണില്‍ സമാപിച്ച ശേഷം രണ്ടാം ഘട്ടത്തിനു തുടക്കമാകും.ഡിജിറ്റല്‍ രംഗത്തെ മാറ്റങ്ങള്‍ക്കായി ഒരു ഐടി ഇതര കമ്പനി നടത്തുന്ന ഏറ്റവും വലിയ നീക്കമാണ് ആഡ്ഫാക്ടേഴ്സില്‍ നിന്നു തങ്ങള്‍ കാണുന്നതെന്ന് അപ്ഗ്രാഡ് സഹ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ മയാങ്ക് കുമാര്‍ പറഞ്ഞു.രാജ്യത്തെ മുന്‍നിര പി ആര്‍.സ്ഥാപനമെന്ന നിലയില്‍ തങ്ങളുടെ ഉപഭോക്താക്കളുടെ ഉയര്‍ന്നു വരുന്ന ആവശ്യങ്ങള്‍ക്ക് അനുസൃതമായി 'ഭാവിയിലേക്കായി തയ്യാറായിരിക്കേണ്ടതുണ്ടെന്ന് ആഡ്ഫാക്ടേഴ്സ് സഹ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ മദന്‍ 'ബഹല്‍ പറഞ്ഞു.അറിവുകളും കഴിവുകളും തുടര്‍ച്ചയായി മെച്ചപ്പെടുത്തുകയാണ് ഇന്നത്തെക്കാലത്ത് ആവശ്യമെന്ന് എംഐസിഎ. ചെയര്‍ പേഴ്സണ്‍ ഡോ. അനിത ബാസലിംഗപ്പ പറഞ്ഞു.

Tags:    

Similar News