A50, A30, A 10 മോഡലുകളുമായി സാംസങ് ഗാലക്‌സി
ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ, ട്രിപ്പിള്‍ റിയര്‍ ക്യാമറ, ശക്തിയേറിയ ബാറ്ററി എിവയാണ് ഫോണുകളുടെ പ്രധാന സവിശേഷതയെന്ന് സാംസങ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറും സീനിയര്‍ വൈസ് പ്രസിഡണ്ടുമായ രഞ്ജിവിത് സിംഗ്
കൊച്ചി: സാംസങ് ഗാലക്‌സി എ സീരീസിലുള്ള പുതിയ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി. ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ, ട്രിപ്പിള്‍ റിയര്‍ ക്യാമറ, ശക്തിയേറിയ ബാറ്ററി എിവയാണ് ഫോണുകളുടെ പ്രധാന സവിശേഷതയെന്ന് സാംസങ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറും സീനിയര്‍ വൈസ് പ്രസിഡണ്ടുമായ രഞ്ജിവിത് സിംഗ് പറഞ്ഞു. അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, വേഗത്തില്‍ ചാര്‍ജ് ചെയ്യാനുള്ള സാങ്കേതിക വിദ്യ, ഇന്‍ഫിനിറ്റിയു ഡിസ്‌പ്ലേ എിവയാണ് മറ്റ് പ്രത്യേകതകള്‍.നവീനമായ ഉല്‍പ്പങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ സാംസങ് പ്രതിജ്ഞാബദ്ധരാണെ് രഞ്ജിവിത് സിംഗ് പറഞ്ഞു. യുവതലമുറക്ക് വേണ്ടിയാണ് പുതിയ എ സീരീസ് പുറത്തിറക്കിയിരിക്കുതെും അദ്ദേഹം വ്യക്തമാക്കി.
ഇന്‍ഫിനിറ്റിയു ഡിസ്‌പ്ലേ, ട്രിപ്പിള്‍ റിയര്‍ കാമറ, ശക്തിയേറിയ ബാറ്ററി എിവയാണ് ഗാലക്‌സി A50 യുടെ പ്രധാന സവിഷേതകള്‍. 6.4 ഇഞ്ച് എഫ്എച്ഡി+ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 8എംപി അള്‍ട്രാ വൈഡ് ലെന്‍സ് സഹിതമാണ് പുതിയ ട്രിപ്പിള്‍ റിയര്‍ ക്യാമറ എത്തിയിരിക്കുത്. അള്‍ട്രാവൈഡ് മോഡില്‍ വീഡിയോയും ഇത് ഉപയോഗിച്ച് പകര്‍ത്താം. 25എംപിയാണ് പ്രധാന ക്യാമറ. 4000എംഎഎച്ച് ആണ് ബാറ്ററി. 6/64ജിബിക്ക് 22,990 രൂപയാണ് വില. 4/64ജിബിയുടെ വില 19,990 രൂപ.16എംപിയുടെയും 5എംപിയുടെയും ഇരട്ട കാമറകളോട് കൂടിയാണ് ഗ്യാലക്‌സി A30 എത്തിയിരിക്കുന്നത്. അള്‍ട്രാ വൈഡ് ലെന്‍സ് അടങ്ങിയതാണ് ക്യാമറ. 4000എംഎഎച്ച് ബാറ്ററി, 15 ഡബ്ല്യൂ അതിവേഗ ചാര്‍ജ്ജിംഗ് സാങ്കേതിക വിദ്യ എന്നിവയും ഫോണിലുണ്ട്. എഡ്ജ് ടു എഡ്ജ് 6.4 സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് മറ്റൊരു പ്രത്യേകത. 16990 രൂപയാണ് വില.6.2 എച്ച്ഡി+ ഇന്‍ഫിനിറ്റി വി ഡിസ്‌പ്ലേ സഹിതമാണ് ഗാലക്‌സി A10 എത്തുത്. 13എംപി, 5എംപി ക്യാമറകളാണ് ഫോണിലുള്ളത്. 3400എംഎഎച്ച് ആണ് ബാറ്ററി. 8490 രൂപയാണ് വില.