ദക്ഷിണേന്ത്യയിലുടനീളം ഒറ്റദിവസം 70 പുതിയ വിപണന കേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ട് ടാറ്റ മോട്ടോഴ്‌സ്

കമ്പനി ഇതുവരെ നടത്തിയതില്‍ വച്ച് ഏറ്റവും വലിയ വിപുലീകരണദൗത്യങ്ങളിലൊന്ന് ഇലക്ട്രിക് വാഹനങ്ങളുള്‍പ്പടെയുള്ള കമ്പനിയുടെ ന്യൂ ഫോര്‍എവര്‍ പാസഞ്ചര്‍ വാഹന നിര ഈ ആധുനിക ഷോറൂമുകളിലുണ്ടാകും

Update: 2021-09-03 17:06 GMT

കൊച്ചി: ചെറുകിട വിപണന രംഗത്തെ വിപുലീകരണ നയത്തിന്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ വാഹന കമ്പനിയായ ടാറ്റ മോട്ടോഴ്‌സ് ദക്ഷിണേന്ത്യയിലുടനീളം ഒറ്റ ദിവസം 70 പുതിയ വിപണന കേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ടു. 53 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിപണന കേന്ദ്രങ്ങള്‍ ദക്ഷിണേന്ത്യയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലാണ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുള്‍പ്പടെയുള്ള കമ്പനിയുടെ ന്യൂ ഫോര്‍എവര്‍ പാസഞ്ചര്‍ വാഹന നിര ഈ ആധുനിക ഷോറൂമുകളിലുണ്ടാകും.

അതിവേഗം വളരുന്ന വാഹന വിപണിയില്‍ ഈ പുതിയ ഷോറൂമുകള്‍ കൂടി ആരംഭിക്കുന്നതോടെ ദക്ഷിണേന്ത്യയിലെ (കര്‍ണാടക, തമിഴ്‌നാട്, പോണ്ടിച്ചേരി, തെലുങ്കാന, ആന്ധ്രപ്രദേശ്, കേരളം) ടാറ്റ മോട്ടോഴ്‌സിന്റെ ശൃംഖലയില്‍ 272 ഷോറൂമുകളും ഇന്ത്യയിലെ മൊത്തം റീട്ടെയ്ല്‍ ഷോറൂമുകളുടെ എണ്ണം 980 ഉം ആകും. ബാംഗ്ലൂര്‍ (7), ചെന്നൈ (5), ഹൈദരാബാദ് (4), കൊച്ചി (4) എന്നിവയുള്‍പ്പടെ 32 പുതിയ ഡീലര്‍ഷിപ്പ് ശൃംഖലകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

കൂടാതെ, ദക്ഷിണേന്ത്യയിലെ അപ് കണ്‍ട്രി വിപണിയില്‍ 38 വിപണന കേന്ദ്രങ്ങളും ഈ വിപുലീകരണത്തിലുള്‍പ്പെടുന്നുവെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് സെയില്‍സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ കെയര്‍ വൈസ് പ്രസിഡന്റ് രാജന്‍ അംബ പറഞ്ഞു.മൊത്തം വിപണിയുടെ അളവിന്റെ 28% ദക്ഷിണേന്ത്യയുടെ സംഭാവനയാണെന്നും വളരുന്ന ഈ വിപണിയില്‍ സാന്നിധ്യമുണ്ടാകേണ്ടത് വളരെ പ്രധാനമാണെന്നും രാജന്‍ അംബ പറഞ്ഞു.

Tags:    

Similar News