സമരത്തില്‍ പങ്കെടുക്കില്ല ;തിങ്കളാഴ്ച ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍
തിങ്കളാഴ്ച പതിവുപോലെ എറണാകുളം ജില്ലയിലെ ഹോട്ടലുകളിലും റസ്റ്റോറന്റ് കളിലും പാര്‍സല്‍ സേവനവും ഹോം ഡെലിവറിയും ഉണ്ടായിരിക്കുന്നതാണെന്നും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അസീസും ജില്ലാ സെക്രട്ടറി ടി ജെ മനോഹരനും അറിയിച്ചു
കൊച്ചി: എറണാകുളം ജില്ലയിലെ ഹോട്ടലുകളും റസ്റ്റോറന്റുകളും തിങ്കളാഴ്ച പതിവുപോലെ തുറന്നു പ്രവര്‍ത്തിക്കുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട ലോക ഡൗണിനെ ഹോട്ടല്‍ മേഖല അഭിമുഖീകരിക്കുമ്പോള്‍ കടയടച്ചു കൊണ്ടുള്ള പ്രതിഷേധസമരം നടത്തുന്നതിനോട് സംഘടന യോജിക്കുന്നില്ല. പല ഭാഗത്തും ഹോട്ടലുകളാണ് സമൂഹ അടുക്കളയായി പ്രവര്‍ത്തിക്കുന്നത്.
ആശുപത്രിയിലും വീടുകളിലും ചികില്‍സയിലുള്ള കൊവിഡ് രോഗികളും ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തകരും ഭക്ഷണത്തിനായി ആശ്രയിക്കുന്നതും ഹോട്ടലുകളെയാണ്. കൊവിഡുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഇറക്കുന്ന പല നിയമങ്ങളിലും വിയോജിപ്പുണ്ടെങ്കിലും പ്രതിഷേധ സമരം നടത്തേണ്ട സമയം ഇതല്ല എന്നാണ് സംഘടനയുടെ സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ആയതിനാല്‍ തിങ്കളാഴ്ച പതിവുപോലെ എറണാകുളം ജില്ലയിലെ ഹോട്ടലുകളിലും റസ്റ്റോറന്റ് കളിലും പാര്‍സല്‍ സേവനവും ഹോം ഡെലിവറിയും ഉണ്ടായിരിക്കുന്നതാണെന്നും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അസീസും ജില്ലാ സെക്രട്ടറി ടി ജെ മനോഹരനും അറിയിച്ചു