കൊച്ചി: സംസ്ഥാനത്ത് വീണ്ടും എംപോക്‌സ് രോഗം സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് വന്ന എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. യുവാവ് നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.