മാരുതി സുസുകി പ്ലാന്റുകള്‍ തുറക്കില്ല; ഉല്‍പ്പാദനം നിര്‍ത്തിവെച്ചത് 16 വരെ നീട്ടി

മെയ് ഒന്ന് മുതല്‍ ഒന്‍പത് വരെ അടച്ചിടാനായിരുന്നു കമ്പനിയുടെ നേരത്തെയുള്ള തീരുമാനം. ഇത് പ്രകാരം നാളെ പ്രവര്‍ത്തനം പുനരാരംഭിക്കാനിരിക്കെയാണ് ഈ മാസം 16 വരെ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്.

Update: 2021-05-09 15:23 GMT

ന്യൂഡല്‍ഹി: കൊവിഡ് അതിതീവ്ര വ്യാപനം രാജ്യത്തെ പിടിച്ച് കുലുക്കി പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഉല്‍പ്പാദനം ഒരാഴ്ചത്തേക്ക് കൂടി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു.മെയ് ഒന്ന് മുതല്‍ ഒന്‍പത് വരെ അടച്ചിടാനായിരുന്നു കമ്പനിയുടെ നേരത്തെയുള്ള തീരുമാനം. ഇത് പ്രകാരം നാളെ പ്രവര്‍ത്തനം പുനരാരംഭിക്കാനിരിക്കെയാണ് ഈ മാസം 16 വരെ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്.

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജൂണില്‍ നടത്തേണ്ടിയിരുന്ന അറ്റകുറ്റപ്പണികള്‍ മെയ് മാസത്തിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് കമ്പനി പ്ലാന്റുകള്‍ അടച്ചിട്ടത്. മാരുതി സുസുകി ഈ നിലപാടെടുത്ത സാഹചര്യത്തില്‍ ഗുജറാത്തില്‍ സുസുകി പ്ലാന്റും മെയ് 16 വരെ തുറക്കില്ല.

വാഹന ഉല്‍പ്പാദനത്തിന് പല പ്രവര്‍ത്തനങ്ങള്‍ക്കും വന്‍തോതില്‍ ഓക്‌സിജന്‍ ആവശ്യമാണ്. കൊവിഡ് വ്യാപിക്കുകയും ഓക്‌സിജന്‍ ദൗര്‍ലഭ്യം നേരിടുകയും ചെയ്തതോടെയാണ് കമ്പനി പ്ലാന്റുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ പ്രധാന കാരണമിതാണ്. ഈ തീരുമാനത്തെ വലിയ കൈയ്യടിയോടെയാണ് ഇന്ത്യക്കാര്‍ സ്വീകരിച്ചത്. എന്നാല്‍, ഓക്‌സിജന്‍ ക്ഷാമം ഇപ്പോഴും പൂര്‍ണതോതില്‍ മാറിയിട്ടില്ല. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയുമാണ്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് മാരുതി സുസുകി പ്ലാന്റുകള്‍ തുറക്കേണ്ടെന്ന നിലപാടിലെത്തിയത്.

Tags:    

Similar News