മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയുടെ കേരളത്തിലെ പുതിയ ഫ്രാഞ്ചൈസിയായി കോസ്റ്റല്‍ സ്റ്റാര്‍

യശ്വന്ത് ജഭാഖിന്റെയും വികാസ് ജഭാഖിന്റെയും നേതൃത്വത്തിലുള്ള ഓട്ടോമോട്ടീവ് റീട്ടെയില്‍ ഭീമനായ മഹാവീര്‍ ഗ്രൂപ്പിന്റെ ഭാഗമായ കോസ്റ്റല്‍ സ്റ്റാര്‍, മലയാളിയായ തോമസ് അലക്‌സിന്റെ കൂടി പങ്കാളിത്തത്തോടെയാണ് സംസ്ഥാനത്തെത്തുന്നത്

Update: 2022-03-10 13:51 GMT

കൊച്ചി: ഇന്ത്യയിലെ നമ്പര്‍ വണ്‍ ആഡംബര കാര്‍ ബ്രാന്‍ഡായ മെഴ്‌സിഡസ് ബെന്‍സ് സംസ്ഥാനത്തെ പുതിയ സെയില്‍സ് ആന്റ് സര്‍വീസ് ഫ്രാഞ്ചൈസിയായി കോസ്റ്റല്‍ സ്റ്റാറിനെ നിയമിച്ചു.യശ്വന്ത് ജഭാഖിന്റെയും വികാസ് ജഭാഖിന്റെയും നേതൃത്വത്തിലുള്ള ഓട്ടോമോട്ടീവ് റീട്ടെയില്‍ ഭീമനായ മഹാവീര്‍ ഗ്രൂപ്പിന്റെ ഭാഗമായ കോസ്റ്റല്‍ സ്റ്റാര്‍, മലയാളിയായ തോമസ് അലക്‌സിന്റെ കൂടി പങ്കാളിത്തത്തോടെയാണ് സംസ്ഥാനത്തെത്തുന്നത്.

ഇന്ത്യയിലെ മെഴ്‌സിഡസ് ബെന്‍സിന്റെ ആദ്യ ഡീലര്‍മാരില്‍ ഒന്നായ മഹാവീര്‍ ഗ്രൂപ്പിന് ലക്ഷറി ഓട്ടോമോട്ടീവ് റീട്ടെയ്‌ലിലും സേവനത്തിലും ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെ അനുഭവ സമ്പത്തുണ്ട്. സുപ്രധാന ബ്രാന്‍ഡുകളിലായി ഇരുപത് വര്‍ഷത്തിലധികം ഒറിജിനല്‍ എക്യുപ്‌മെന്റ് മാനുഫാക്ചറര്‍ രംഗത്ത് പ്രവര്‍ത്തിച്ച തോമസ് അലക്‌സിന്റെ അനുഭവ പരിചയവും കൂടി സമന്വയിക്കുന്നതാണ് കോസ്റ്റല്‍ സ്റ്റാര്‍.

2021 ഡിസംബര്‍ മുതല്‍ കോസ്റ്റല്‍ സ്റ്റാര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാര്‍ പ്രദര്‍ശനത്തിനും വിതരണത്തിനുമായി കൊച്ചി ലെമെറിഡിയനില്‍ താല്‍ക്കാലിക 'പോപ്പ്അപ്പ് സ്‌റ്റോര്‍' പ്രവര്‍ത്തിക്കുന്നുണ്ട്. തൃക്കാക്കരയില്‍ സര്‍വീസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നു. ഇതിന് പുറമെ തിരുവനന്തപുരത്ത് വേളിയിലും അത്യാധുനിക സര്‍വീസ് സംവിധാനങ്ങള്‍ സ്ഥാപനം ആരംഭിച്ചിട്ടുണ്ട്. മെഴ്‌സിഡസ് ബെന്‍സ് ഉടമകള്‍ക്ക് വ്യക്തിഗത ശ്രദ്ധ, പരിചരണം, മികച്ച സേവനം എന്നിവ ഇതു വഴി ഇപ്പോള്‍ ഉറപ്പു നല്‍കുന്നുവെന്നും കോസ്റ്റല്‍ സ്റ്റാര്‍ എന്ന് മാനേജിംഗ് ഡയറക്ടര്‍ തോമസ് അലക്‌സ് പറഞ്ഞു.

.പ്രവര്‍ത്തനം ആരംഭിച്ച് 100 ദിവസത്തിനുള്ളില്‍ 100 ബുക്കിംഗുകളും ആയിരത്തിലധികം മെഴ്‌സിഡസ് ബെന്‍സ് സര്‍വീസും നടന്നു കഴിഞ്ഞു.മെഴ്‌സിഡസ് ബെന്‍സിന്റെ ആഗോള നിലവാരത്തിന് തുല്യമായ ഒരു ശക്തമായ വില്‍പ്പന, സേവന സൗകര്യങ്ങള്‍ സംസ്ഥാനത്ത് ഒരുക്കുന്നതിനും വിപുലീകരിക്കുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് മഹാവീര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ യശ്വന്ത് ജഭാഖ് പറഞ്ഞു.ഇതിനായി കൊച്ചിയിലെ നെട്ടൂരില്‍ 50,000 ചതുരശ്ര അടി വിസ്തൃതിയില്‍ സംയോജിത സെയില്‍സ് ആന്‍ഡ് സര്‍വീസ് സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കമ്പനി ആരംഭിച്ചു കഴിഞ്ഞു.

മെഴ്‌സിഡസ് ബെന്‍സിന്റെ പുതുതായി അവതരിപ്പിച്ച ആഗോള MAR 2020 ആശയത്തിന് അനുസൃതമായി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിസൈന്‍ ആര്‍ക്കിടെക്ചര്‍, നൂതന ഘടന, ഡിജിറ്റൈസേഷന്‍ എന്നിവയുള്‍പെടുന്ന പുതിയ റീട്ടെയില്‍ അവതരണമാണ് ഒരുങ്ങുന്നത്.ഇത് പ്രവര്‍ത്തനക്ഷമമായി കഴിഞ്ഞാല്‍, കൊച്ചിയിലെയും സമീപ വിപണികളിലെയും.ഉപഭോക്താക്കള്‍ക്കായി മെഴ്‌സിഡസ് ബെന്‍സ് എഎംജി, മേബാക്ക് എന്നീ ഉയര്‍ന്ന ശ്രേണിയിലുള്ള വാഹനങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും.നെട്ടൂരില്‍ കോസ്റ്റല്‍ സ്റ്റാറിന്റെ രണ്ട് നിലകളിലായി വ്യാപിച്ചുകിടക്കുന്ന അത്യാധുനിക സേവന കേന്ദ്രവും ഉണ്ടായിരിക്കും, ഏറ്റവും പുതിയ 'ബോഡി, പെയിന്റ് & പെയിന്റ് ട്രീറ്റ്‌മെന്റ്' ഉപകരണങ്ങള്‍ അടക്കം പ്രത്യേക സര്‍വീസ് ബേകള്‍ ഉള്‍ക്കൊള്ളുന്നതാണിത്.

ഏറ്റവും പുതിയ ഇഞങ, ഡയഗ്‌നോസ്റ്റിക് സോഫ്റ്റ്‌വെയര്‍, അത്യാധുനിക ഉപകരണങ്ങള്‍, യന്ത്രങ്ങള്‍ എന്നിവയ്‌ക്കൊപ്പം ആധുനിക ഇന്‍ഫ്രാസ്ട്രക്ചറില്‍ ഉയര്‍ന്ന പരിശീലനം ലഭിച്ച, സര്‍ട്ടിഫൈഡ് മെഴ്‌സിഡസ് ബെന്‍സ് സര്‍വീസ്ജീവനക്കാരുടെ സേവനവും ലഭ്യമാവും. യഥാര്‍ത്ഥ സ്‌പെയര്‍ പാര്‍ട്ടുകളുടെ ലഭ്യതയും സ്ഥാപനം ഉറപ്പാക്കും. ഇതിന് പുറമെ, തിരുവനന്തപുരം നഗരത്തില്‍ ഒരു പുതിയ സെന്ററും കോസ്റ്റല്‍ സ്റ്റാര്‍ പദ്ധതിയിലുണ്ടെന്ന് യശ്വന്ത് ജഭാഖ് പറഞ്ഞു.

Tags:    

Similar News