കൊവിഡ്: വൈറോഷീല്‍ഡ് വിപണിയില്‍ അവതരിപ്പിച്ച് ഗോദ്‌റെജ്

രണ്ടു മുതല്‍ ആറു മിനിറ്റിനുള്ളില്‍ 99 ശതമാനം കൊവിഡ് 19 വൈറസുകളേയും ഗോദ്‌റെജ് വെറോഷീല്‍ഡ് നശിപ്പിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് 19, മറ്റു വൈറസുകള്‍, ബാക്ടീരിയ എന്നിവയെ നിര്‍വ്വീര്യമാക്കാന്‍ അനുയോജ്യമായ രീതിയില്‍ 254എന്‍എം തരംഗ ദൈര്‍ഘ്യത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഐസിഎംആര്‍ എംപാനല്‍ ചെയ്ത ലാബ് ഇത് പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും ഗോദ്‌റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും വൈസ് പ്രസിഡന്റുമായ കമല്‍ നന്തി പറഞ്ഞു

Update: 2020-08-04 11:25 GMT

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ യുവി-സി സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ അണുനശീകരണം നടത്തുന്ന വൈറോഷീല്‍ഡ് വിപണിയില്‍ അവതരിപ്പിച്ച് ഗോദ്‌റെജ്.രണ്ടു മുതല്‍ ആറു മിനിറ്റിനുള്ളില്‍ 99 ശതമാനം കൊവിഡ് 19 വൈറസുകളേയും ഗോദ്‌റെജ് വെറോഷീല്‍ഡ് നശിപ്പിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് 19, മറ്റു വൈറസുകള്‍, ബാക്ടീരിയ എന്നിവയെ നിര്‍വ്വീര്യമാക്കാന്‍ അനുയോജ്യമായ രീതിയില്‍ 254എന്‍എം തരംഗ ദൈര്‍ഘ്യത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഐസിഎംആര്‍ എംപാനല്‍ ചെയ്ത ലാബ് ഇത് പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും ഗോദ്‌റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും വൈസ് പ്രസിഡന്റുമായ കമല്‍ നന്തി പറഞ്ഞു.

യുവി സറൗണ്ട് സാങ്കേതികവിദ്യയിലുള്ള ഗോദ്‌റെജ് വൈറോഷീല്‍ഡ് 4 യുവി-സി ട്യൂബുകളും 6 സൈഡ് റിഫ്‌ളക്ടീവ് ഇന്റീരിയറുകളുമാണ് ഉപയോഗിക്കുന്നത്, ഇത് വിപണിയിലെ ഏറ്റവും ഉയര്‍ന്ന നിലയാണ്. പലചരക്കു സാധനങ്ങള്‍ മുതല്‍ ഇലക്കറികള്‍ വരെയും മൊബൈല്‍ ഫോണുകളും മാസ്‌ക്കുകളും മുതല്‍ സ്വര്‍ണാഭരണങ്ങള്‍ വരെയും ഹെഡ് ഫോണുകള്‍ മുതല്‍ കാര്‍ കീ വരെയും കളിപ്പാട്ടങ്ങള്‍ മുതല്‍ കറന്‍സി നോട്ടുകളും വാലറ്റുകളും കണ്ണടകളും വരെ എന്തും ഇതിലൂടെ അണു നശീകരണം നടത്താം.ഇതിന്റെ 30എല്‍ വലുപ്പം കൂടുതല്‍ ഇനങ്ങളും വലിയ ഇനങ്ങളും ഒരുമിച്ച് അണു നശീകരണം നടത്താനും അതു വഴി സമയവും ഊര്‍ജ്ജവും ലാഭിക്കാനും സഹായിക്കും. കഴുകുവാനും നനച്ചു വെക്കുവാനും മാറ്റി സൂക്ഷിക്കുവാനും ബുദ്ധിമുട്ടേണ്ടതില്ലാത്ത അവസ്ഥയാണ് ഇതിലൂടെ ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.സുരക്ഷിതമായി 100 ശതമാനം യുവി ലീക്ക് പ്രൂഫ് ആയും ഡോര്‍ തുറക്കുമ്പോള്‍ സ്വയം കട്ട് ഓഫ് ആകുന്ന രീതിയിലും ആണ് ഗോദ്‌റെജ് വൈറോഷീല്‍ഡ് നിര്‍മിച്ചിരിക്കുന്നത്.

ഗോദ്‌റെജ് സര്‍വ്വീസ് അഷ്വറന്‍സിന്റെ പിന്‍ബലത്തോടെ ഒരു വര്‍ഷത്തെ സമഗ്ര വാറണ്ടിയും ഇതിനുണ്ട്. 8990 രൂപ എന്ന വിലയില്‍ അവതരിപ്പിച്ചിരിക്കുന്ന ഇത് ആഗസ്റ്റ് മുതല്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്കു ലഭ്യമാകും.ഒരു ലക്ഷം രൂപ വരെയുള്ള സ്വര്‍ണം ബമ്പര്‍ സമ്മാനമായി നല്‍കുന്നതടക്കമുള്ള പദ്ധതികളാണ് ഓണത്തിന് ഗോദ്‌റെജ് അപ്ലയന്‍സസ് പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വായ്പാ പദ്ധതികളും എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും 3000 രൂപ വരെയുള്ള ക്യാഷ് ബാക്കും പ്രഖ്യാപിച്ചിട്ടുണ്ട്.ഓരോ ദിവസവും ഒരു ലക്ഷം രൂപ വരെ വിലയുള്ള സ്വര്‍ണ്ണ സമ്മാനം വിജയിക്കാനുള്ള അവസരമാണ് ഇത്തവണത്തെ ഓണത്തിന് ഗോദ്‌റെജ് ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്. തിരഞ്ഞെടുത്ത ബാങ്കിങ് പങ്കാളികള്‍ വഴി 3000 രൂപ വരെയുള്ള ക്യാഷ് ബാക്ക്, തിരഞ്ഞെടുത്ത ഗോദ്‌റെജ് അപ്ലയന്‍സസ് മോഡലുകളില്‍ 10,000 രൂപ വരെ ഇളവ് എന്നിവയും ഇതിനു പുറമെ ലഭ്യമാണ്.

എല്ലാ മുന്‍നിര ക്രെഡിറ്റ് കാര്‍ഡുകളിലും തിരഞ്ഞെടുത്ത ഡെബിറ്റ് കാര്‍ഡുകളിലും 0 ശതമാനം പലിശയില്‍ ഡൗണ്‍ പെയ്‌മെന്റ് ഇല്ലാതെ ലളിതമായ ഇഎംഐ ആനുകൂല്യവും അവതരിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത മോഡലുകളില്‍ 18 മാസം, 12 മാസം, 10 മാസം, 8 മാസം എന്നിങ്ങനെയുള്ള തിരിച്ചടവുകളിലായി ആകര്‍ഷകമായ ആനുകൂല്യങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.ആഗസ്റ്റ് അഞ്ചിന് ആരംഭിക്കുന്ന ഓണം ആനുകൂല്യങ്ങള്‍ കേരളത്തില്‍ മുഴുവനും സെപ്റ്റംബര്‍ അഞ്ചു വരെ ലഭ്യമാകുമെന്നും കമല്‍ നന്തി പറഞ്ഞു 

Tags:    

Similar News