കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 480 രൂപയാണ് ഇന്ന് കുറഞ്ഞത്. 36,640 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 4,580 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില ഇടിയുകയാണ്. നാല് ദിവസം കൊണ്ട് സ്വര്‍ണ്ണം പവന് 1,440 രൂപയാണ് കുറഞ്ഞത്
ആഗസ്ത് ഏഴിന് പവന് 42,000 രൂപ എന്ന നിലയിലേക്ക് ഉയര്‍ന്നതിന് ശേഷം സ്വര്‍ണവില ഗണ്യമായി കുറയുകയാണ്. കഴിഞ്ഞ പത്തു ദിവസത്തില്‍ 2,800 രൂപയാണ് കുറഞ്ഞത്. ഇടയ്ക്ക് സ്വര്‍ണവില വര്‍ധനവും രേഖപ്പെടുത്തിയിരുന്നു. അമേരിക്കയുടെ ഉല്‍പ്പാദന ഡാറ്റ പ്രതീക്ഷിച്ചതിലും വേഗത്തില്‍ സാമ്പത്തിക തിരിച്ചുവരവിലേക്ക് വിരല്‍ ചൂണ്ടുന്നതിനാല്‍ സ്വര്‍ണം താഴ്ന്ന നിലയിലേക്ക് വീണു. നിലവില്‍ ഔണ്‍സിന് 1,941.90 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ കൂടുന്നതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ വില ഉയരും എന്നു തന്നെയാണ് വിദഗ്ധരുടെ നിരീക്ഷണം.