നാലു മാസത്തിനിടെ 5600 രൂപ കുറഞ്ഞു: സ്വര്‍ണ്ണവില വീണ്ടും ഇടിഞ്ഞു; പവന് 36360 രൂപ
കഴിഞ്ഞ ഓഗസ്റ്റിലാണ് സ്വര്‍ണ്ണവില ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയത്. 42,000 രൂപയായിരുന്നു അത്.
കോഴിക്കോട്: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 36360 രൂപയും ഗ്രാമിന് 4545 രൂപയുമാണ് ഇന്നത്തെ വില. രണ്ടുദിവസത്തെ കനത്ത വിലയിടിവിനും ഒരുദിവസത്തെ ഇടവേളയ്ക്കും ശേഷവുമാണ് ഇന്നും വില താഴ്ന്നത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് സ്വര്‍ണ്ണവില ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയത്. 42,000 രൂപയായിരുന്നു അത്. അതിനു ശേഷം ഏറ്റക്കുറച്ചില്‍ സംഭവിച്ചു. നാലു മാസത്തിനിടെ ഗ്രാമിന് 705 രൂപയുടേയും പവന് 5,600 രൂപയുടേയും ഇടിവാണ് ഇന്നുണ്ടായത്.