ആയുര്‍വേദ മരുന്നുകളില്‍ ക്ലിനിക്കല്‍ ട്രയല്‍ പ്രാവര്‍ത്തികമാക്കണം : ഡോ. ഡി രാമനാഥന്‍
ഫലവത്തുക്കളായ ആയിരക്കണക്കിന് ആയൂര്‍വ്വേദ ഔഷധങ്ങളെക്കുറിച്ച് പല ഗ്രന്ഥങ്ങളിലും പരാമര്‍ശമുണ്ട്. എന്നാല്‍ ശരീരത്തില്‍ ഈ ഔഷധങ്ങള്‍ എത്രമാത്രം ഗുണം ചെയ്യുമെന്നത് ശാസ്ത്രീയ മാനദണ്ഡങ്ങളനുസരിച്ച് തെളിയിക്കപ്പെട്ടാല്‍ ആയൂര്‍വ്വേദ മരുന്നുകളുടെ ഫലപ്രാപ്തി സംബന്ധിച്ച് അംഗീകാരം നേടാന്‍ സാധിക്കും. ചൈനീസ് ഔഷധങ്ങളുടെ വിറ്റുവരവ് ഒരു ലക്ഷം കോടി രൂപയുടേതാണ്. എന്നാല്‍ ആയൂര്‍വ്വേദ ഔഷധങ്ങളില്‍ നിന്നും ഒരു വര്‍ഷം അയ്യായിരം കോടി രൂപയ്ക്ക് താഴെ മാത്രമേ വിദേശനാണ്യം നേടാന്‍ കഴിയുന്നുള്ളൂ
കൊച്ചി: ആയുര്‍വേദ മരുന്നുകളില്‍ ക്ലിനിക്കല്‍ ട്രയല്‍ പ്രാവര്‍ത്തികമാക്കണമെന്ന് സീതാറാം ആയുര്‍വേദ മാനേജിംഗ് ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ. ഡി. രാമനാഥന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ആയൂര്‍വ്വേദ മരുന്നുകള്‍ മനുഷ്യ ശരീരത്തില്‍ ഉണ്ടാക്കുന്ന ഫലം ശാസ്ത്രീയ മാനദണ്ഡങ്ങളനുസരിച്ച് തെളിയിക്കാത്തതാണ് ഇന്ത്യന്‍ ആയൂര്‍വ്വേദത്തിന്റെ വലിയ പരിമിതിയാണ്.ഇതിനെ മറികടക്കാന്‍ ആയൂര്‍വ്വേദ മരുന്നുകളില്‍ ക്ലിനിക്കല്‍ ട്രയല്‍ പ്രാവര്‍ത്തികമാക്കുകയാണ് പോംവഴി. ഫലവത്തുക്കളായ ആയിരക്കണക്കിന് ആയൂര്‍വ്വേദ ഔഷധങ്ങളെക്കുറിച്ച് പല ഗ്രന്ഥങ്ങളിലും പരാമര്‍ശമുണ്ട്. എന്നാല്‍ ശരീരത്തില്‍ ഈ ഔഷധങ്ങള്‍ എത്രമാത്രം ഗുണം ചെയ്യുമെന്നത് ശാസ്ത്രീയ മാനദണ്ഡങ്ങളനുസരിച്ച് തെളിയിക്കപ്പെട്ടാല്‍ ആയൂര്‍വ്വേദ മരുന്നുകളുടെ ഫലപ്രാപ്തി സംബന്ധിച്ച് അംഗീകാരം നേടാന്‍ സാധിക്കും. ചൈനീസ് ഔഷധങ്ങളുടെ വിറ്റുവരവ് ഒരു ലക്ഷം കോടി രൂപയുടേതാണ്. എന്നാല്‍ ആയൂര്‍വ്വേദ ഔഷധങ്ങളില്‍ നിന്നും ഒരു വര്‍ഷം അയ്യായിരം കോടി രൂപയ്ക്ക് താഴെ മാത്രമേ വിദേശനാണ്യം നേടാന്‍ കഴിയുന്നുള്ളൂ. ക്ലിനിക്കല്‍ റിസര്‍ച്ചിന്റെ അഭാവമാണ് ഈ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു
.കേരളത്തില്‍ ആദ്യമായി ക്ലിനിക്കല്‍ റിസര്‍ച്ച് നടത്തി 99.1 ശതമാനം വിജയസാധ്യത തെളിയിച്ച ആയൂര്‍വ്വേധ ഔഷധമെന്ന അംഗീകാരം തൃശൂര്‍ സീതാറാം ആയൂര്‍വ്വേദത്തിന്റെ ഫെയര്‍ ഫൂട്ട് ഓയിന്‍മെന്റിനാണെന്നും അദ്ദേഹം പറഞ്ഞു. പാദത്തിലുണ്ടാകുന്ന വീണ്ടുകീറല്‍, വരള്‍ച്ച, വേദന, ചൊറിച്ചില്‍, സ്‌കെയിലിംഗ്, റിങ്ഗ്ലിംഗ് എന്നീ അവസ്ഥകളില്‍ ഫെയര്‍ ഫൂട്ട് ഓയിന്റ്‌മെന്റ്് വളരെ ഫലപ്രദമാണെന്ന് ക്ലിനിക്കല്‍ ട്രയലിലൂടെ തെളിയിക്കപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടികാട്ടി. നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഗവേഷകരുടെ നേതൃത്വത്തില്‍ കോട്ടയ്ക്കല്‍ വിപിഎസ്‌വി കോളേജിലാണ് ഈ പഠനം നടത്തപ്പെട്ടത്. രാജ്യത്ത് ആദ്യമായി ആയൂര്‍വ്വേദ ഔഷധ നിര്‍മ്മാണത്തിന് ജിഎംപി. (ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസെസ്) കരസ്ഥമാക്കിയ സീതാറാം ആയൂര്‍വ്വേദ തന്നെയാണ് ക്ലിനിക്കലി പ്രൂവ്ഡ് ആയ ആയൂര്‍വ്വേദ ഔഷധമായ ഫൂട്ട് ഓയിന്‍മെന്റും ആദ്യമായി പുറത്തിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സീതാറാം ആയൂര്‍വ്വേദ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സീനിയര്‍ ഫിസിഷ്യന്‍ ആന്റ് സൂപ്രണ്ട് ഡോ. ഭഗവതി അമ്മാള്‍, വിന്നി നാരായണന്‍ (മാനേജര്‍ പര്‍ച്ചേസ് ആന്റ് ക്വാളിറ്റി കണ്‍ട്രോള്‍), ജിജി ജോജി (മാനേജര്‍, ടെക്‌നിക്കല്‍ ഡവലപ്പ്‌മെന്റ്) എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.