നെക്‌സണ്‍ ന്റെ പുതിയ എക്‌സ് എം പ്ലസ് (ട) വേരിയന്റ് പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

നിരവധി ഫീച്ചറുകളുള്ള പുതിയ മോഡല്‍ 9.5 ലക്ഷം രൂപ (എക്‌സ് ഷോറൂം, ഡല്‍ഹി) ലഭ്യമാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി

Update: 2022-07-15 10:56 GMT

കൊച്ചി: നെക്‌സണ്‍ പുതിയ വേരിയന്റ് എക്‌സ് എം പ്ലസ് (എസ്) പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്. എക്‌സ് എം (ട) നും എക്‌സ് ഇസഡ് പ്ലസി നും ഇടയില്‍ അവതരിപ്പിച്ചിരിക്കുന്ന നിരവധി ഫീച്ചറുകളുള്ള പുതിയ മോഡല്‍ 9.5 ലക്ഷം രൂപ (എക്‌സ് ഷോറൂം, ഡല്‍ഹി) ലഭ്യമാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. പ്രാരംഭവിലയില്‍ കാല്‍ഗറി വൈറ്റ്, ഡേടോണ ഗ്രേ, ഫ്‌ളെയിം റെഡ്, ഫോളിയാഷ് ഗ്രീന്‍ എന്നീ കളര്‍ ഓപ്ഷനുകളില്‍ നെക്‌സണ്‍ എക്‌സ് എം പ്ലസ് (എസ്) ലഭിക്കും.

ഇലക്ട്രിക് സണ്‍റൂഫ്, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവ സഹിതമുള്ള ഏഴ് ഇഞ്ച് ഫ്‌ളോട്ടിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, നാല് സ്പീക്കര്‍ സംവിധാനം, കൂള്‍ഡ് ഗ്ലോവ് ബോക്‌സ്, റിയര്‍ എസി വെന്റുകള്‍, മഴയെ തിരിച്ചറിയുന്ന വൈപ്പറുകള്‍, ഓട്ടോ ഹെഡ് ലാം പുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വിവിധ ഡ്രൈവ് മോഡുകള്‍, 12 V 12 റിയര്‍ പവര്‍ സോക്കറ്റ്, ഷാര്‍ക്ക് ഫിന്‍ ആന്റിന തുടങ്ങിയ ഫീച്ചറുകളും സജ്ജമാക്കിയിട്ടുണ്ടെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News