XC90 മൈല്‍ഡ് പെട്രോള്‍ ഹൈബ്രിഡ് മോഡല്‍ അവതരിപ്പിച്ച് വോള്‍വോ ഇന്ത്യ

ഒക്ടോബറില്‍ വോള്‍വോ S90, വോള്‍വോ XC 60 എന്നീ വേരിയന്റുകളുടെ പെട്രോള്‍ മൈല്‍ഡ്‌ഹൈബ്രിഡ് എന്‍ജിന്‍ പുറത്തിറക്കിയിരുന്നു

Update: 2021-11-16 10:23 GMT

കൊച്ചി: മുന്‍നിര ലക്ഷ്വറി എസ്യുവിയായ പുതിയ വോള്‍വോ XC90 യുടെ പെട്രോള്‍ മൈല്‍ഡ്‌ഹൈബ്രിഡ് എന്‍ജിന്‍ പുറത്തിറക്കുന്നതായി വോള്‍വോ കാര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഒക്ടോബറില്‍ വോള്‍വോ S90, വോള്‍വോ XC 60 എന്നീ വേരിയന്റുകളുടെ പെട്രോള്‍ മൈല്‍ഡ്‌ഹൈബ്രിഡ് എന്‍ജിന്‍ പുറത്തിറക്കിയിരുന്നു.

89,90,000 രൂപയാണ് പുതിയ പെട്രോള്‍ മൈല്‍ഡ്‌ഹൈബ്രിഡ് വോള്‍വോ XC90 യുടെ എക്‌സ് ഷോറൂം വില . 90, 60 സീരീസിലെ എല്ലാ വോള്‍വോ കാറുകളിലും വോള്‍വോയുടെ അത്യാധുനിക മോഡുലര്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന സ്‌കേലബിള്‍ പ്രോഡക്ട് ആര്‍ക്കിടെക്ചറില്‍ (എസ്പിഎ) പുറത്തിറക്കിയ ആദ്യത്തെ കാറാണിത്. ഏഴ് സീറ്റുകളുമായാണ് പുതിയ XC90 എത്തിയിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

Tags:    

Similar News