ലോക എംഎസ്എംഇ ദിനത്തോടനുബന്ധിച്ച് വികസന പരിപാടികളുമായി സിഡ്ബിയുടെ 'വികസന വാരം'
സിഡ്ബിയുടെ സാഹസ് പ്രൊജക്റ്റിനു കീഴില്‍ തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജില്‍ 'എംഎസ്എംഇകള്‍ക്കായി സ്വാവലമ്പന്‍ ചെയര്‍' സ്ഥാപിച്ചു. ഗവേഷണവും സംരംഭക സംസ്‌കാരത്തെ ഉള്‍പ്പെടുത്തലുമായിരിക്കും ചെയറിന്റെ മുഖ്യ പ്രവര്‍ത്തനമെന്ന് സിഡ്ബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശിവസുബ്രമണ്യന്‍ രാമന്‍ പറഞ്ഞു
കൊച്ചി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) ഉന്നമനത്തിനും ധനസഹായത്തിനുമായുള്ള ധനകാര്യ സ്ഥാപനമായ ചെറുകിട വ്യവസായ വികസന ബാങ്ക് (സിഡ്ബി) ലോക എംഎസ്എംഇ ദിനാഘോഷത്തിന്റെ ഭാഗമായി 'വികസന വാര'ത്തിന്റെ രൂപത്തില്‍ എംഎസ്എംഇകള്‍ക്കായി വിവിധ വികസന നടപടികള്‍ ആവിഷ്‌കരിച്ചു.സിഡ്ബിയുടെ സാഹസ് പ്രൊജക്റ്റിനു കീഴില്‍ തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജില്‍ 'എംഎസ്എംഇകള്‍ക്കായി സ്വാവലമ്പന്‍ ചെയര്‍' സ്ഥാപിച്ചു. ഗവേഷണവും സംരംഭക സംസ്‌കാരത്തെ ഉള്‍പ്പെടുത്തലുമായിരിക്കും ചെയറിന്റെ മുഖ്യ പ്രവര്‍ത്തനമെന്ന് സിഡ്ബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശിവസുബ്രമണ്യന്‍ രാമന്‍ പറഞ്ഞു.
യുണൈറ്റഡ് കിംഗ്ഡത്തിലെ വിദേശ, കോമണ്‍വെല്‍ത്ത്, ഡെവലപ്‌മെന്റ് ഓഫീസുമായി സഹകരിച്ച് ആരംഭിച്ച സ്വാവലമ്പന്‍ റിസോഴ്‌സ് ഫെസിലിറ്റി ഇതിനെ പിന്തുണയ്ക്കുന്നു. ഇത് മേഖലയിലെ സംരംഭങ്ങളിലേക്ക് ഉല്‍പ്പന്ന/പ്രക്രിയ പരിഹാരങ്ങള്‍ കൊണ്ടുവരും, പ്രഫസര്‍മാരുടെ ഉപദേശത്തോടെ ദോഷങ്ങള്‍ കണ്ടെത്താനും ആശയങ്ങള്‍/പരിഹാരങ്ങള്‍ രൂപപ്പെടുത്താനും പരീക്ഷിക്കാനും വാലിഡേറ്റ് ചെയ്യാനും സംരംഭങ്ങള്‍ അവതരിപ്പിക്കാനുമായി യുവതയെ പിന്തുണയ്ക്കും. ഇന്റര്‍ കോളജ് പഠനങ്ങളെയും ചെയര്‍ പ്രോല്‍സാഹിപ്പിക്കും.വെല്ലുവിളിയുടെ ഈ കാലത്ത് സംരംഭകരെ ശാക്തീകരിക്കുകയും സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇത് മനസ്സില്‍ വച്ചുകൊണ്ട്, വിവിധ ഉദ്യമങ്ങളിലൂടെ, സങ്കല്‍പ്പം, സജ്ജീകരണം, പുനരുജ്ജീവിപ്പിക്കല്‍, അഭിവൃദ്ധി എന്നിവ ഉള്‍ക്കൊള്ളുന്ന സംരംഭ വികസന ചക്രത്തെ പിന്തുണയ്ക്കാന്‍ പദ്ധതിയിടുന്നുവെന്നും ശിവസുബ്രമണ്യന്‍ രാമന്‍ പറഞ്ഞു.
ഒരു വശത്ത് കൂടുതല്‍ സംരംഭകരെ തിരിച്ചറിയുന്നതിനായി പ്രവര്‍ത്തിക്കുമ്പോള്‍, മറുവശത്ത് കൂടുതല്‍ ശക്തരാകാനുള്ള അവരുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നു, ഇതെല്ലാം ഫലം കണ്ടാല്‍ തൊഴിലന്വേഷകരേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വളര്‍ന്നു വരുന്ന സംരംഭകര്‍ക്ക് താങ്ങാകാന്‍ ഇന്ത്യന്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ കോണ്‍ഫെഡറേഷന് (സിഐഎംഎസ്എംഇ) 'സ്വാവലമ്പന്‍ സുവിധ കേന്ദ്രം' സ്ഥാപിക്കുന്നതിനായി സിഡ്ബി പിന്തുണ നല്‍കുന്നുണ്ട്. വിവര അസമത്വ വെല്ലുവിളികളെ കേന്ദ്രം അഭിസംബോധന ചെയ്യുകയും അന്വേഷണാത്മക യുവാക്കള്‍ക്ക് ആവശ്യമായ പരിഹാരങ്ങള്‍ നല്‍കുകയും കോവിഡ് വെല്ലുവിളികള്‍ നേരിടുന്ന സംരംഭങ്ങള്‍ക്ക് സേവനങ്ങളെത്തിക്കുകയും ഉദയം രജിസ്‌ട്രേഷന് സഹായിച്ച് സൂക്ഷമ, ചെറുകിട സംരംഭങ്ങള്‍ക്ക് (എംഎസ്ഇകള്‍) ഉദയ മിത്ര പോര്‍ട്ടല്‍, സ്റ്റാന്‍ഡ്അപ്പ്മിത്ര പോര്‍ട്ടല്‍, 59 മിനിറ്റില്‍ പിഎസ്ബി വായ്പ തുടങ്ങിയവ ലഭ്യമാക്കുന്നതിന് സഹായിക്കാനുമാകും.
കൊവിഡ് ബാധിച്ച ജനങ്ങള്‍ക്കായി അക്ഷയ പാത്ര ഫൗണ്ടേഷന്‍ വഴി എംഎസ്ഇകളെയും അസോസിയേഷനുകളെയും പ്രതിനിധീകരിച്ച് അവരുടെ പേരില്‍ സിഡ്ബി ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്തിരുന്നു. കൊവിഡ് കാലത്ത് സിഡ്ബി 2.10 ലക്ഷം ഊണ് വിതരണം ചെയ്തു. വളര്‍ന്നു വരുന്ന സംരംഭകരെയും തൊഴില്‍ ദാതാക്കളെയും അവതരിപ്പിക്കുന്നതിനായി സിഡ്ബി അതിന്റെ 10000 സ്വാവലമ്പ ദൗത്യങ്ങളിലൂടെ അവരുടെ കഥകള്‍ ഡോക്യുമെന്റ് ചെയ്തിരുന്നു. പ്രചോദനാത്മകമായ ഈ കഥകള്‍ അഭിലാഷ ഭാരതത്തിന്റെ സ്വപ്‌നങ്ങള്‍ രൂപപ്പെടുത്തുന്നതിനും തൊഴില്‍ സ്രഷ്ടാവിന്റെ യാത്രയെ സഹായിക്കുകയും ലക്ഷ്യമിടുന്നുവെന്നും ശിവസുബ്രമണ്യന്‍ രാമന്‍ പറഞ്ഞു.ബഹുജന സംരംഭകത്വത്തിനുള്ള ആഗോള സഖ്യ'വുമായും സിഡ്ബി ധാരണാപത്രം ഒപ്പുവച്ചു. എംഎസ്എംഇകള്‍ കൊവിഡ് പ്രതിസന്ധിയില്‍ നേരിട്ട വെല്ലുവിളികള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. ക്രെഡിറ്റ് ആക്‌സസ് വിപുലീകരിക്കുക, ഔപചാരികവല്‍ക്കരണം വര്‍ധിപ്പിക്കുക, മത്സര ക്ലസ്റ്ററുകള്‍ നിര്‍മ്മിക്കുക, ബിസിനസ് എളുപ്പമാക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് മെച്ചപ്പെടുത്തുക എന്നിവയാണ് ധാരണാപത്രത്തിന്റെ പരിധിയില്‍ വരുന്ന വിശാലമായ തീമുകള്‍.