അനിവര്‍ അരവിന്ദ്
ബംഗളൂര്‍: പൗരത്വനിയമം രാജ്യത്തെ മുസ് ലിം ജനതയ്ക്കു മുകളില്‍ ഒരു വാളുപോലെ നില്‍ക്കുമ്പോള്‍ പൗരത്വഫോം പൂരിപ്പിച്ചുതരാമെന്ന മട്ടില്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. പൗരത്വനിയമത്തിന് എതിരായവര്‍ പോലും ആധാര്‍ എടുക്കാന്‍ നിര്‍ബന്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആധാര്‍ വഴി എങ്ങനെയൊക്കെ പൗരത്വ നിയമം നടപ്പാക്കുമെന്നതിന്റെ സാങ്കേതികവശങ്ങള്‍ വിശദമാക്കുകയാണ് ടെക്‌നോളജി വിദഗ്ധനായ അനിവര്‍ അരവിന്ദ്.
അദ്ദേഹം പറയുന്നതനുസരിച്ച് ആധാര്‍ പൗരത്വപ്പട്ടികയിലേക്കുള്ള വാതിലാണ്. എല്ലാ തരം ആധാര്‍ ലിങ്കിങ്ങും നാം ഒഴിവാക്കണം. ആധാറിന്റെ കാര്യത്തില്‍ മുന്‍ ഇടത് പ്രകടനപത്രികയില്‍ ഉറപ്പുണ്ടായിരുന്നെങ്കിലും ഇത്തവണ അതില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്ററിന്റെ ബാക്കെന്‍ഡ് ആധാറാണെന്നു മറക്കരുത് ഫോമുകള്‍ വഴിയല്ല ഡാറ്റാബേസ് സീഡിങ് വഴിയാണ് ഭൂമിയും ജനനമരണ വിവരങ്ങളും സോഷ്യല്‍ ഗ്രാഫുമൊക്കെ ഇന്ന് എന്‍.പി.ആറിന്റെ സെല്‍ഫ് ക്ലീനിങ് മദര്‍ ഡാറ്റാബേസില്‍ ഇന്റഗ്രേറ്റ് ചെയ്യപ്പെടുന്നതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
1. ഭൂമി ആധാര്‍ ലിങ്കിങ് ഒഴിവാക്കല്‍
2. ജനന മരണ സര്‍ട്ടിഫിക്കറ്റ് ആധാര്‍ ലിങ്കിങ് ഒഴിവാക്കല്‍ ( കഘഏങട അടക്കം)
3. ഇഡിസ്റ്റ്രിക്റ്റ് , കേരള ജടഇ, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ ഡിജിലോക്കര്‍ ബന്ധം ഒഴിവാക്കല്‍.
4. കേരളത്തില്‍ ഇന്ത്യ എന്റര്‍െ്രെപസ് ആര്‍ക്കിടെക്ചര്‍ ഇന്റഗ്രേഷന്‍ ഒഴിവാക്കല്‍,
5. സ്‌റ്റേറ്റ് റസിഡന്റ് ഡാറ്റാ ഹബിന്റെ സെന്‍ട്രല്‍ ഇന്റഗ്രേഷനുകള്‍ ഒഴിവാക്കല്‍
6. വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതിയില്‍ നിന്ന് മാറിനില്‍ക്കല്‍
7. ആരോഗ്യരംഗത്തെ അനാവശ്യ ആധാര്‍ വ്യാപനം ഒഴിവാക്കല്‍.
8. ആധാര്‍ നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കില്ല എന്ന ഉറപ്പ് .
9. കേന്ദ്രത്തിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നുള്ള സബ്‌സിഡി വിതരണമൊഴികെയുള്ളവര്‍ക്ക് ആധാര്‍ നിര്‍ബന്ധിതമാക്കില്ല എന്ന വാഗ്ദാനം. സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കുന്നതെന്തിനു കേന്ദ്രത്തിനു ഡാറ്റ നല്‍കണം
ഇടതുപക്ഷ ജനാധിപത്യ മുന്നണി 2016 ലെപ്പോലെ ആധാറിന്റെ കാര്യത്തില്‍ ഒരുറപ്പ് ഇത്തവണ മുന്നോട്ടുവെയ്ക്കുന്നില്ല. ന്യായ് അടക്കമുള്ള ഐക്യജനാധിപത്യ മുന്നണി വാഗ്ദാനങ്ങളും അത് നടപ്പാക്കാന്‍ ആധാറിന്റെ ഡിപ്പന്‍ഡന്‍സിയെപ്പറ്റി മുമ്പ് സംസാരിച്ചിട്ടുള്ളവയാണ്.
ബ്ലോക്ക് ചെയിന്‍ അധിഷ്ടിത ഡിസ്ട്രിബ്യൂട്ടഡ് ട്രസ്റ്റ് സാങ്കേതികവിദ്യാ രംഗം നന്നായി വളരുന്നുണ്ട് . ഡീസെന്‍ട്രലൈസ്ഡ് ഐഡന്റിറ്റിഫയറുകളും വെരിഫയബിള്‍ ക്രെഡന്‍ഷ്യല്‍സും പോലെയുള്ള സാങ്കേതിക സ്റ്റാന്‍ഡേര്‍ഡുകള്‍ ഇന്നുണ്ട്. സാങ്കേതിക വളര്‍ച്ചയുപയോഗിച്ച് കേരളത്തിന്റെ ഫെഡറല്‍ സംവിധാനത്തിനു ചേരും വിധമുള്ള ഇന്‍ഡിപ്പെന്‍ഡന്‍സ് ഉറപ്പുവരുത്തി ആധാറിനു മേലെയുള്ള അനാവശ്യ ഡിപ്പന്‍ഡന്‍സി ഒഴിവാക്കാന്‍ ഉള്ള മുന്‍കൈ ശ്രമിച്ചാല്‍ നടക്കാവുന്ന ഒന്നാണ്. ഐടിമിഷന്‍ കേന്ദ്രസര്‍ക്കാര്‍ ഐടി ഡാറ്റാബേസ് സ്‌റ്റേറ്റ് പദ്ധതികളുടെ നടത്തിപ്പ് ഏജന്‍സി എന്ന പരിപാടി അവസാനിപ്പിച്ചേ തീരൂ. ഡിജിറ്റല്‍ സ്‌കില്ലുകള്‍ ഡിജിലോക്കര്‍ ഒഴിവാക്കി വേണം നടപ്പിലാക്കാനും.
നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്ററിന്റെ ബാക്കെന്‍ഡ് ആധാറാണെന്നു മറക്കരുത് ഫോമുകള്‍ വഴിയല്ല ഡാറ്റാബേസ് സീഡിങ് വഴിയാണ് ഭൂമിയും ജനനമരണ വിവരങ്ങളും സോഷ്യല്‍ ഗ്രാഫുമൊക്കെ ഇന്ന് എന്‍.പി.ആറിന്റെ സെല്‍ഫ് ക്ലീനിങ് മദര്‍ ഡാറ്റാബേസില്‍ ഇന്റഗ്രേറ്റ് ചെയ്യപ്പെടുന്നത്.