ചെണ്ട കൊട്ടാനും പാത്രം അടിച്ച് ഒച്ചയുണ്ടാക്കാനും പറഞ്ഞിട്ടില്ല; മഹാഭാഗ്യം...

മനുഷ്യ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ട പ്രാഥമിക മരുന്നുകളുടെയും ഓക്‌സിന്‍ജന്റെയുമൊക്കെ ക്ഷാമമുണ്ടെന്ന് പുള്ളിക്ക് ഇന്നാണ് മനസ്സിലായത്. അത് പരിഹരിക്കാന്‍ വേണ്ട ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞത്രേ.

Update: 2021-04-20 17:41 GMT

കോഴിക്കോട്: കൊവിഡ് രണ്ടാംതരംഗത്തില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് നടത്തിയ പ്രസംഗത്തില്‍ ക്രിയാത്മകമായി യാതൊന്നുമില്ലെന്ന വിമര്‍ശനവുമായി ബ്ലോഗറും മാധ്യമപ്രവര്‍ത്തകനുമായ ബഷീര്‍ വള്ളിക്കുന്ന്. മഹാമാരി എങ്ങനെ അതിജീവിക്കുമെന്നതിനെക്കുറിച്ചുള്ള ഒരു മാസ്റ്റര്‍ പ്ലാനുമില്ലെന്നും കൃത്യമായ ഒരു രൂപരേഖയുമില്ലാത്ത മറ്റൊരു മൈതാന പ്രസംഗമായി മാറിയെന്നും അദ്ദേഹം ഫേസ് ബുക്കിലൂടെ വിമര്‍ശിച്ചു.

ബഷീര്‍ വള്ളിക്കുന്നിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രധാനമന്ത്രിയുടെ രാജ്യത്തോടുള്ള അഭിസംബോധന കേട്ടു.

എല്ലാവരും സമാധാനത്തോടെ ഇരിക്കുക. നമ്മള്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്, ഇനിയും മുന്നേറും. അതാണ് പ്രസംഗത്തിന്റെ ആകെത്തുക. രാജ്യം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന മഹാമാരി എങ്ങനെ അതിജീവിക്കുമെന്നതിനെക്കുറിച്ചുള്ള ഒരു മാസ്റ്റര്‍ പ്ലാനുമില്ല, കൃത്യമായ ഒരു രൂപരേഖയുമില്ല, മറ്റൊരു മൈതാന പ്രസംഗം.

    ലോക്ക് ഡൗണ്‍ അവസാനത്തെ ആയുധമായിരിക്കുമെന്ന് പറഞ്ഞു. നല്ലത്. അത് ആദ്യത്തെ ആയുധമാക്കി കഴിഞ്ഞ വര്‍ഷം പ്രഖ്യാപനം നടത്തിയതും ഇതേ പുള്ളിയാണ്. ലക്ഷക്കണക്കിന് മനുഷ്യരെ റോഡുകളിലൂടെ നടത്തിച്ച് നുരയും പതയും വീണ് മരണമടയുന്ന അവസ്ഥയിലേക്ക് നയിച്ച രാത്രി പ്രഖ്യാപനം.

    'ഓക്‌സിജന്‍ ക്ഷാമം രാജ്യത്തുടനീളമുണ്ട്, പരിഹരിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു വരുന്നു'. ഒരു വര്‍ഷമായി ലോകം മഹാമാരിയുടെ പിടിയിലായിട്ട്... മനുഷ്യ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ട പ്രാഥമിക മരുന്നുകളുടെയും ഓക്‌സിന്‍ജന്റെയുമൊക്കെ ക്ഷാമമുണ്ടെന്ന് പുള്ളിക്ക് ഇന്നാണ് മനസ്സിലായത്. അത് പരിഹരിക്കാന്‍ വേണ്ട ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞത്രേ.

    കടുത്ത വാക്‌സിന്‍ ക്ഷാമത്തിലൂടെ കടന്നുപോവുകയാണ് രാജ്യം. അടിയന്തിരമായി അത് പരിഹരിക്കുന്നതിന് വേണ്ട നടപടികളെക്കുറിച്ചുള്ള യാതൊരു സൂചനയുമില്ല. നൂറ്റി മുപ്പത് കോടി ജനങ്ങളുടെ ജീവനും ആരോഗ്യവും ഇതുപോലൊരു ഭീഷണി നേരിടുന്ന മഹാമാരിയുടെ കാലത്ത് ഒരു സര്‍ക്കാര്‍ എന്ന നിലയ്ക്ക് എന്തൊക്കെ ചെയ്തു, എന്തൊക്കെ ചെയ്യാന്‍ പദ്ധതിയുണ്ട് എന്ന് പറയുന്നതിന് പകരം പതിവ് പോലെ ഒരു പ്രസംഗവും നടത്തി അങ്ങ് പോയി. മരിച്ചവര്‍ക്കെല്ലാം ആദാരഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. ഏതായാലും ചെണ്ട കൊട്ടാനും പാത്രം അടിച്ച് ഒച്ചയുണ്ടാക്കാനും പറഞ്ഞിട്ടില്ല. മഹാഭാഗ്യം.

പ്രധാനമന്ത്രിയുടെ രാജ്യത്തോടുള്ള അഭിസംബോധന കേട്ടു. എല്ലാവരും സമാധാനത്തോടെ ഇരിക്കുക. നമ്മൾ മുന്നേറിക്കൊണ്ടിരിക്കുകയാണ്,...

Posted by Basheer Vallikkunnu on Tuesday, 20 April 2021

Basheer Vallikkunnu critics PM Modi's speach

Tags:    

Similar News